വരുന്നൂ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ; തയ്യാറെടുത്ത് റിലയന്‍സ് ജിയോ

ജിയോയുടെ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആകുന്നതിനും സാധ്യതയുണ്ട്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ 20 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ഐപിഓയാകുമിത്

രണ്ട് പതിറ്റാണ്ടിന് ശേഷം വലിയൊരു ഐപിഓയുമായി വിപണിയിലെത്തുകയാണ് റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സിന്റെ കമ്പനിയായ ജിയോ ഐപിഓയ്ക്കായി ഇന്ത്യയിലെ ആറു ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നു. ബോഫ സെക്യൂരിറ്റീസ്, സിറ്റി ഗ്രൂപ്പ്, ഗോള്‍ഡ്മാന്‍ സാക്ക്‌സ്, ജെഎം ഫിനാന്‍ഷ്യല്‍, കൊട്ടക് മഹീന്ദ്ര കാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയാണ് ഈ ഓഹരി വില്‍പ്പനയ്ക്കായി പ്രവര്‍ത്തിക്കുക.

ജിയോയുടെ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആകുന്നതിനും സാധ്യതയുണ്ട്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ 20 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ഐപിഓയാകുമിത്.

സര്‍ക്കാര്‍ പുതിയ ലിസ്റ്റിംഗ് നിയമങ്ങളില്‍ മാറ്റം വരുത്തി, വലിയ കമ്പനികള്‍ക്ക് വെറും 2.5% ഓഹരികള്‍ മാത്രം വിറ്റ് ഐപിഒ നടത്താന്‍ അനുമതി നല്‍കിയതോടെ ഈ പദ്ധതി കൂടുതല്‍ വേഗം കൈവരിച്ചിരിക്കുകയാണ്. ജിയോ പ്ലാറ്റ്‌ഫോമിന്റെ മൂല്യം ഏകദേശം 170 ബില്യണ്‍ ഡോളര്‍ വരെ നിശ്ചയിക്കാമെന്നാണ് ബാങ്കുകളുടെ നിര്‍ദ്ദേശം. അങ്ങനെ വന്നാല്‍, കുറഞ്ഞത് ഏകദേശം 430 കോടി ഡോളര്‍ വരെ ഐപിഒ വഴി സമാഹരിക്കാന്‍ കമ്പനിക്ക് കഴിയും.

അവസാന നിബന്ധനകളില്‍ തീരുമാനമായ ശേഷം, കമ്പനി സെബിയ്ക്ക് രേഖകള്‍ സമര്‍പ്പിക്കും. എന്നാല്‍, ഈ ഐപിഒയുടെ നിബന്ധനകളും സമയരേഖയും ഇനിയും മാറാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളോ റിലയന്‍സോ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

അതേസമയം, 2026ന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ഐപിഒ വിപണി നേരിയ തോതില്‍ മന്ദഗതിയിലാണ്. ഈ ക്വാര്‍ട്ടറില്‍ ഏകദേശം 1.7 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഐപിഓ വഴി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

Content Highlights: Reliance is gearing up for a major Jio IPO, partnering with six top banks to manage the share sale

To advertise here,contact us