ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ഓട്ടത്തിനിടയില്‍ ഒട്ടനവധി റിസ്കുകളാണ് സ്ത്രീകളെന്നും നേരിടേണ്ടി വരുന്നത്.അത്തരക്കാര്‍ക്കായി പൊതു മേഖലാ കമ്പനിയായ നാഷണല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്ന പാക്കേജ് പോളിസി ചുരുങ്ങിയ ചിലവില്‍ ഒട്ടനവധി റിസ്കുകള്‍ കവര്‍ ചെയ്യുന്ന ഒന്നാണ്. 18 വയസു മുതല്‍ 75 വയസു വരെ പ്രായമുളളവര്‍ക്ക് ഈ പോളിസിയില്‍ ചേരാനാകും. അപകടമരണം, സ്ഥിരവും പൂര്‍ണവുമായ വൈകല്യങ്ങള്‍, ഭാഗിക വൈകല്യങ്ങള്‍ എന്നിവയ്ക്കു പുറമെ11 വിവിധതരം മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് നഷ്ടപരിഹാരവും ലഭിക്കും.
അപകടം മൂലമുളള ആശുപത്രി വാസത്തിന് പ്രതിദിന ബത്ത, അപകടം മൂലം ജോലിക്ക് പോകാനാകാത്ത അവസ്ഥയില്‍ ആഴ്ച അലവന്‍സ്, ആംബുലന്‍സ് വാടക, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് മുതലായവയാണ് ഈ പോളിസിയില്‍ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനായ വിശ്വനാഥന് ഒടാട് പറഞ്ഞു. വനിതകള്‍ക്കുള്ള പരിരക്ഷയില്‍ സ്വാഭാവികമായും അവരുടെ ഭര്‍ത്താവിന് അപകടമരണം സംഭവിച്ചാലും ഈ പോളിസിയില്‍ ക്ലെയിം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതൊരു ഗ്രൂപ്പ് പോളിസിയായും എടുക്കാം. അങ്ങനെയെങ്കില്‍ വ്യക്തിഗത അപേക്ഷ നല്‍കേണ്ടതില്ല. ഇന്‍ഷുര്‍ ചെയ്യുന്ന ആളിന്റെ പേര്, വയസ്, അഡ്രസ്, ജോലി, ഭര്‍ത്താവിന്റെ പേര്, വയസ്, ജോലി, ആധാര്‍ നമ്പര്‍ എന്നിവയാണ് ഇന്‍ഷുര്‍ ചെയ്യാനായി നല്‍കേണ്ട വിവരങ്ങള്‍. ഗ്രൂപ്പുകളായി ഇന്‍ഷുര്‍ ചെയ്യുമ്പോള്ഗ്രൂപ്പിന്റെ വിലാസവും അനുബന്ധ രേഖകളും നല്‍കണം.പോളിസിയില്‍ കവര്‍ ചെയ്യുന്ന റിസ്കുകള്‍, ഇന്‍ഷുറന്‍സ് തുക, പ്രീമിയം നിരക്ക് എന്നിവ നോക്കാം.
വനിതകളുടെ കൂട്ടായ്മകള്‍, കുടുംബ ശ്രീ, വനിത സഹകരണസംഘങ്ങള്‍ മുതലായവര്‍ക്ക് ഇത്തരംപോളിസികള് വളരെ സഹായകരമാണ്. സമൂഹത്തിലെ പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍ എന്നിവര്ക്ക്ഇണങ്ങുന്ന ഈ പോളിസിയില്‍ വര്‍ഷത്തില്‍ 460 രൂപ പ്രീമിയം അടച്ചാല്‍ 9 വിവിധങ്ങളായ റിസ്കുകളാണ്കവര് ചെയ്യുന്നത്.
Content Highlights: Women package policy introduced by National Insurance covers multiple risks at a low cost