എണ്ണ വില കുറഞ്ഞേക്കുമെന്നതിന്റെ സൂചനയെത്തി; വിതരണം സാധാരണനിലയിലേക്ക്; ക്ഷാമം ഉടൻ തീരുമെന്ന് റിപ്പോർട്ട്

ക്രൂഡ് ഓയിൽ വിതരണം പഴയ നിലയിലേക്ക് വരുന്നത് പെട്രോൾ ഡീസൽ വിലയിൽ അടക്കം കുറവ് വരുത്താൻ സഹായിക്കും

ഈ വർഷം നാലാം പാദത്തിൽ ലോക എണ്ണ വിപണി ക്ഷാമത്തിൽ നിന്ന് മോചിതമാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി റിപ്പോർട്ട്. കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ അക്രമണങ്ങൾക്കിടയിലും പശ്ചിമേഷ്യയിലെ കയറ്റുമതി അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നത് ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട്. ഇതോടെ ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പ്രതിദിനം 105 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി നടക്കുമെന്നാണ് കാണാക്കപ്പെടുന്നത്. ആഗോള ആവശ്യകതയ്ക്കും കൂടുതലാണ് ഈ സംഖ്യ. ക്രൂഡ് ഓയിൽ വില ഉയർന്നുനിന്നതാണ് ആവശ്യകത കുറയാൻ കാരണം. 2027-ാടെ മാത്രമേ ആവശ്യകതയിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി അവസാനം ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ എണ്ണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഇപ്പോൾ സാധാരണ നിലയിലേക്ക് വരികയാണ്. ഇത് കൂടാതെ ഒപെക് പ്ലസ് രാജ്യങ്ങൾ ഒക്ടോബറിൽ തങ്ങളുടെ ക്രൂഡ് ഓയിൽ ഉത്പാദനവും വർധിപ്പിച്ചു. 41.2 ദശലക്ഷം ബാരലായാണ് വർധിപ്പിച്ചത്. ഇതോടെ യുദ്ധത്തിന് മുൻപുള്ള ഉത്പാദനത്തിന്റെ 97 ശതമാനത്തിലേക്ക് വി വിതരണം തിരിച്ചെത്തി.

ക്രൂഡ് ഓയിൽ വിതരണം പഴയ നിലയിലേക്ക് വരുന്നത് പെട്രോൾ ഡീസൽ വിലയിൽ അടക്കം കുറവ് വരുത്താൻ സഹായിക്കും. എന്നാൽ എണ്ണ കമ്പനികൾ തങ്ങളുടെ നഷ്ടം നികത്താനാകും പ്രഥമ പരിഗണന കൊടുക്കുക എന്നതിനാൽ ഉടനെയൊരു വിലക്കുറവ് പ്രതീക്ഷിക്കാനാകില്ല എന്നാണ് വിലയിരുത്തൽ.

Content Highlights: The International Energy Agency (IEA) predicts that the global oil market could recover from supply shortages in the fourth quarter of this year. The rapid restoration of West Asian oil exports to normal levels is expected to ease supply concerns and potentially drive down global crude oil prices.

To advertise here,contact us