മാസം 4 ചാർട്ടേഡ് വിമാനം: കേരളത്തില്‍ നിന്ന് ലുലു കയറ്റിയയച്ചത് 5200 മെട്രിക് ടണ്ണിലധികം കാർഷികോത്പ്പന്നങ്ങൾ

വിമാനമാർ​ഗവും, കപ്പൽ ഷിപ്പ്മെന്റുകൾ വഴിയും കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാർഷിക ഉത്പ്പന്നങ്ങളാണ്.

3 min read|09 Nov 2026, 07:51 pm

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലു​ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് നടപ്പിലാക്കിയത് ബൃഹത്തായ കയറ്റുമതി പദ്ധതികൾ. പ്രവാസമേഖലയിലേക്ക് പ്രതിമാസം നാല് ചാറ്റേഡ് വിമാന സർവീസുകളാണ് ലുലു​ഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ഫെയർ എക്സ്പോർട്ട് വഴി ജി.സി.സി രാജ്യങ്ങളിലേക്ക് എത്തുന്നു. നാഷണൽ എയർവേസിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ലുലു സർവീസ് നടത്തുന്നത്.

വിമാനമാർ​ഗവും, കപ്പൽ ഷിപ്പ്മെന്റുകൾ വഴിയും കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാർഷിക ഉത്പ്പന്നങ്ങളാണ്. രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ലുലുവിന്റെ കാർ​ഗോ സർവീസ് വഴിയുള്ള കയറ്റുമതി തുടരുകയാണ്. പഴം, പച്ചക്കറി വിഭവങ്ങൾക്ക് പുറമേ ഇറച്ചി മീൻ വിഭവങ്ങളും കയറ്റിയയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വരെ 3094 മെട്രിക്ക് ടൺ പഴം പച്ചക്കറി , കാർഷികോത്പ്പന്നങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാർ​ഗോ ഷിപ്പുകളിലൂടെയും ലുലു ഫെയർ എക്സ്പോർട്ട്സ് പ്രവാസ ലോകത്ത് എത്തിച്ചു. ഇതിൽ 2,951 മെട്രിക് ടൺ വിമാനമാർഗമാണ് പ്രവാസലോകത്ത് എത്തിച്ചത്. 36 ചാർട്ടേഡ് വിമാസ സർസുകൾ വഴിയുള്ള ഓപ്പറേഷനിലൂടെ മാത്രം 851 മെട്രിക് ടൺ പഴം-പച്ചക്കറി വിഭവങ്ങൾ ജി.സി.സിയിൽ എത്തി. ഷിപ്പ്മെന്റ് വഴിയുള്ള കാർ​ഗോകളിലൂടെ 143 മെട്രിക്ക് ടൺ കാർഷിക വിഭവങ്ങളും പ്രവാസലോകത്ത് എത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊമേഴ്സ്യൽ വിമാനങ്ങളിലായി 2,106 ടൺ പഴം- പച്ചക്കറി വിഭവങ്ങളും എത്തിച്ചു. മാർച്ചിൽ 241 ടൺ, ഏപ്രിൽ 336 ടൺ , മെയ്മാസത്തിൽ 341 ടൺ, ജൂൺ 260 ടൺ, ജൂലൈ-211 ടൺ, ആ​ഗസ്റ്റിൽ 252 ടൺ, സെപ്റ്റംബറിൽ 183, ഒക്ടോബറിൽ 223 ടൺ, നവംബർ മാസം ഇതുവരെ 57 ടൺ എന്നിങ്ങനെ നീളുന്നു കണക്ക്.

ഡൽഹി, ബെം​ഗളൂരു തുടങ്ങിയ ന​ഗരങ്ങളിൽ നിന്ന് വിമാന സർവീസുകളിലും പ്രത്യേക കാർ​ഗോ സർവീസുകൾ വഴിയും മത്സ്യം, ഇറച്ചി ഉത്പ്പന്നങ്ങളും കയറ്റുമതി നടത്തി. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നിർദേശാനുസരണം ലുലു ഫെയർ എക്സ്പോർട്ട് ആസൂത്രണം ചെയ്ത പദ്ധയിലൂടെയാണ് പ്രവാസമേഖലയിലേക്കുള്ള ഭക്ഷ്യോത്പ്പന്നങ്ങളും കാർഷിക വിഭവങ്ങളുടേയും കയറ്റുമതി കൂടുതൽ വേ​ഗത്തിലാക്കിയത്.

വിഷു, ഓണം സീസണുകളും കൃത്യമായ ആസൂത്രണത്തോടെ പഴം-പച്ചക്കറി കാർഷിക വിഭവങ്ങൾ എത്തിച്ചു. അനുദിനം പ്രവാസലോകത്ത് ഭക്ഷ്യലഭ്യത ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ചരക്കുകയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ സിയാൽ വഴിയുള്ള കയറ്റുമതിയിൽ വൻ നേട്ടമാണ് തുടരുന്നത്. നല്ലൊരു പങ്കും ലുലുവിന്റെ ചാർട്ടേഡ് വിമാന സർവീസുകൾക്കും യാത്രാ വിമാനങ്ങൾ വഴിയുള്ള കയറ്റുമതിയും വഹിക്കുന്നുണ്ട്.

Content Highlights: Lulu Group has exported more than 5,200 metric tonnes of agricultural products from Kerala since February 2026 through air and sea routes. Its export division, Lulu Fair Exports, operates four chartered flights every month from Kochi International Airport, transporting over 320 tonnes of fruits and vegetables monthly. The group also uses commercial flights from Thiruvananthapuram to supply Gulf markets

To advertise here,contact us