സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു: ഇനിയും താഴുമോ സ്വർണവില?

കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില, ഇന്നും [നവംബർ 1] ഏറ്റവും താഴ്ന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്

ഇന്ന് നവംബർ 1, സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് ശേഷം വിപണിയിൽ വില വ്യതിയാനമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,730 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില,ഇന്നും ഏറ്റവും താഴ്ന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് ചെയ്യുന്നത്. മുൻ ദിവസങ്ങളിൽ പവന് 1,04,320 രൂപ വരെ ഉയർന്ന ശേഷമാണ് ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയത്.

സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വിപണിയിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത ദൃശ്യമാണ്. സംസ്ഥാനത്ത് സാധാരണ വെള്ളി ഒരു ഗ്രാമിന് 200 രൂപ എന്ന നിരക്കിലും, ഹാൽമാർക്ക് ചെയ്ത വെള്ളി ഒരു ഗ്രാമിന് 220 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലെ അസ്ഥിരതയുമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയത്. ഉയർന്ന നിരക്കിൽ നിന്നും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയ സ്വർണനിരക്കിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാത്തത് വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നു. വരും ദിവസങ്ങളിൽ ആഗോള സാമ്പത്തിക ഘടകങ്ങൾക്ക് അനുസൃതമായി വിലയിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായേക്കാം.

Content highlights: Kerala gold prices remained unchanged on November 1, 2026, following a series of declines.The price of 22-carat gold stood at ₹12,730 per gram.One pavan (8 grams) of gold was priced at ₹1,01,840.

To advertise here,contact us