മാറിയവർ ഇപ്പോൾ ആരായി ! കൊച്ചിയിൽ സിഎൻജി വില ഡീസലിനെ മറികടന്നു; വാഹന ഉടമകൾ വെട്ടിൽ

ഇതോടെ കുറഞ്ഞ വില കണക്കിലെടുത്ത് സിഎൻജി വാഹനങ്ങളിലേക്ക് മാറിയ വാഹന ഉടമകൾ പ്രതിസന്ധിയിലായി

കൊച്ചിയിൽ സിഎൻജിക്ക് ഡീസലിനേക്കാൾ വില കൂടി. കൊച്ചിയിൽ സിഎൻജി കിലോയ്ക്ക് നിലവിൽ 102.50 രൂപയാണ് വില. ഡീസലിനാകട്ടെ 102 .45 രൂപയും. ഇതോടെ കുറഞ്ഞ വില കണക്കിലെടുത്ത് സിഎൻജി വാഹനങ്ങളിലേക്ക് മാറിയ വാഹന ഉടമകൾ പ്രതിസന്ധിയിലായി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില പ്രകാരം പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ് സിഎൻജിയുടെ വില നിർണയിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില വർധനയാണ് സിഎൻജിയുടെ വില ഉയരാനും കാരണം.

എറണാകുളം ജില്ലയിൽ 2018 മാർച്ച് 22 നാണ് ആദ്യമായി നാല് സിഎൻജി പാമ്പുകൾ തുറന്നത്. അന്ന് സിഎൻജി കിലോയ്ക്ക് 46.50 രൂപയായിരുന്നു വില. ഡീസൽ ലിറ്ററിന് 71 രൂപയും. ഈ സമയങ്ങളിൽ നിരവധി പേർ സിഎൻജിയിലേക്ക് മാറിയിരുന്നു. വാഹന ഉടമകൾക്ക് ഇത് വൻ ലാഭവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആ ലാഭം ഇല്ലാതായിരിക്കുകയാണ്.

സംസ്ഥാനത്ത് ആവശ്യത്തിന് സിഎൻജി പമ്പുകൾ ഇല്ലാത്തതും വാഹന ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലപ്പോഴും പമ്പുകൾക്ക് മുൻപിൽ നീണ്ട നിരയാണ് ഇന്ധനം നിറയ്ക്കാനായി ഉണ്ടാകാറുള്ളത്. മണിക്കൂറുകളോളം നിന്ന് ശേഷമാണ്വാഹന ഉടമകൾക്ക് ഇന്ധനം ലഭിക്കാറുള്ളത്. ചില പമ്പുകൾ രാത്രിയിൽ പ്രവർത്തിക്കാത്തതും വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Content Highlights: CNG prices in Kochi have reached ₹102.50 per kg, slightly exceeding the diesel price of ₹102.45 per litre. The development has put vehicle owners who switched to CNG expecting lower fuel costs in a difficult position.

To advertise here,contact us