സന്തോഷവാർത്ത, ശുഭസൂചന ! സ്വർണവിലയിൽ വീണ്ടും വമ്പൻ ഇടിവ്; 1,10,000ത്തിന് താഴെയെത്തി

സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് വിപണിവില. ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 137 രൂപയാണ് കുറഞ്ഞത്. 14,880 രൂപയാണ് വിപണിവില. ഒരു പവന് 1096 രൂപയാണ് കുറഞ്ഞത്. 1,19,040 രൂപയാണ് വിപണിവില.

സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. ഒന്നരമാസത്തിന് ശേഷമാണ് സ്വർണവില 1,10,000ത്തിന് താഴെ എത്തുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 1840 രൂപയാണ് കുറവുണ്ടായത്. പിന്നാലെയാണ് വില 1,10,000ൽ എത്തിയത്. അവിടെനിന്നും ഇപ്പോൾ കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. സ്പോട്ട് വിപണിയിൽ ട്രോയ് ഔൺസിന് 4,285 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വർണവില 2 ശതമാനത്തിലധികം താഴ്ന്ന് ഏകദേശം 4,192 ഡോളർ നിലവാരത്തിലേക്ക് എത്തി. ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയതും യുഎസ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള വിപണി പ്രതീക്ഷയും ഡോളറിനും യുഎസ് ട്രഷറി യീൽഡുകൾക്കും പിന്തുണ നൽകി.

പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ ആകർഷണം ഇതോടെ കുറയുകയും നിക്ഷേപകർ ബോണ്ടുകളിലേക്കും ഡോളറിലേക്കും മാറുകയും ചെയ്തു. മുൻ ദിവസങ്ങളിലെ വില മുന്നേറ്റത്തിന് പിന്നാലെയുള്ള ലാഭമെടുപ്പും സ്വർണത്തിലെ വിൽപന സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

സ്വർണവിലയുടെ കാര്യത്തില്‍ ക്രൂഡ് ഓയിൽ വില, യുഎസ് പണപ്പെരുപ്പം, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ഡോളറിന്റെ ശക്തി, ട്രഷറി യീൽഡുകൾ എന്നിവ നിർണായകമാകും. ഉയർന്ന പലിശനിരക്ക് ദീർഘകാലം തുടരാമെന്ന പ്രതീക്ഷ സ്വർണത്തിന് സമ്മർദം നൽകുമ്പോൾ, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമായാൽ സ്വർണത്തിന് വീണ്ടും പിന്തുണ ലഭിക്കാം. അതായത് യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും പലിശ നിരക്ക് വീണ്ടും കൂട്ടിയാല്‍ ഡോളറും ബോണ്ടും കൂടുതൽ ശക്തമാകും. സ്വാഭാവികമായും സ്വർണവില ഇനിയും ഇടിയും. നിലവിലെ ഇടിവ് തുടരുകയാണെങ്കില്‍ വില 3940 ഡോളറിലേക്കുവരെ എത്തിയേക്കാമെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.

Content Highlights: Gold prices in Kerala have declined again. The price of gold fell by ₹125 per gram, bringing the market rate to ₹13,640. The price of one pavan decreased by ₹1,000 and now stands at ₹1,09,120.

To advertise here,contact us