സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ് . കഴിഞ്ഞ ദിവസം പവന് 1,120 രൂപയുടെ ഇടിവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയുടെ മുന്നേറ്റത്തോടെ 14,010 രൂപയിലും പവന് 120 രൂപയുടെ വർധനയോടെ 1,12,080 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഡോളർ ശക്തമായതും യുഎസ് ബോണ്ട് യീൽഡ് ഉയർന്നതും ആഗോള സ്വർണവിലയിൽ സമ്മർദ്ദം വർധിപ്പിച്ചു. ഔൺസിന് 4,300 ഡോളറിന് താഴെയെത്തിയ സ്വർണം 4,270 ഡോളറിലാണ് വ്യാപാരം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതും വിലയെ ബാധിക്കുന്ന ഘടകമായി.
അതേസമയം, നിക്ഷേപ ആവശ്യകതയും ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന വിപണികളിലെ ഭൗതിക സ്വർണ ആവശ്യകതയും വിലയ്ക്ക് പിന്തുണ നൽകുന്ന ഘടകങ്ങളാണ്. ഇന്ത്യയിലെ വിവാഹ-ഉത്സവ സീസണിലെ ആവശ്യകത തുടരുന്നതിനൊപ്പം ചൈനയിലെ സ്വർണ ആവശ്യകതയും ശക്തമായി തുടരുന്നത് ആഗോള വിപണിയിലെ വില സമ്മർദ്ദത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
22 കാരറ്റ് സ്വർണം 8 ഗ്രാമിന് 1,12,080 രൂപ എന്ന നിരക്കിൽ, 3% ജിഎസ്ടി ചേർത്താൽ 3,362.40 രൂപ. അതായത് ജിഎസ്ടി ഉൾപ്പെടെ 1,15,442.40 രൂപ . ഇതിന് പുറമെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ചുള്ള മെയ്ക്കിങ് ചാർജ് കൂടി നൽകണം. ഉദാഹരണത്തിന്, മെയ്ക്കിങ് ചാർജ് സ്വർണവിലയുടെ 10% ആണെങ്കിൽ 11,208 കൂടി വരും. അതിന്റെ 5% ജിഎസ്ടി കൂടി കണക്കാക്കിയാൽ ഏകദേശം 600 അധികമാകും. അങ്ങനെ 8 ഗ്രാം 22 കാരറ്റ് ആഭരണത്തിന് ഏകദേശം 1,27,210 രൂപ ചെലവാകും. മെയ്ക്കിങ് ചാർജ് ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മാറുന്നതിനാൽ അന്തിമ വില വ്യത്യാസപ്പെടാം.
സെപ്റ്റംബർ 01: 1,15,080 (Morning)
Content Hhighlights: After Yesterday’s Steep Decline, Gold Prices Bounce Back; Kerala Gold Rate Rises Again