രാജ്യത്ത് 2 മുതൽ 5 കോടി രൂപ വരെയുള്ള ഹൗസിങ് യൂണിറ്റുകൾ ഏറ്റവും കൂടുതൽ വില്പന നടന്ന നഗരമായി ബെംഗളൂരു. 2026ന്റെ ആദ്യ പകുതിയിലെ കണക്കുകളിലാണ് ബെംഗളൂരു മുൻപന്തിയിൽ ഉള്ളത്. റിയൽ എസ്റ്റേറ്റ് അനലിസ്റ്റ് സ്ഥാപനമായ സിആർഇ മാട്രിക്സിന്റെ സർവേയിലാണ് ബെംഗളൂരു ഒന്നാമതെത്തിയത്. ഇതേ കാലയളവിൽ മേൽപ്പറഞ്ഞ വിഭാഗം വീടുകളുടെ മൊത്തം ഇടപാട് മൂല്യം 1.15 ലക്ഷം കോടി രൂപയാണെന്നും പഠനത്തിൽ പറയുന്നു. രാജ്യതലസ്ഥാന മേഖലയിൽ ( എൻസിആർ ) മുംബൈ മെട്രോപൊളിറ്റൻ മേഖലയുമാണ് ബെംഗളുരുവിന് പിന്നിൽ. മൂന്ന് മേഖലകളിലും മാത്രം 80,293 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. മൊത്തം വിൽപ്പനയുടെ 69% വരുമിത്.
മൊത്തം 11,556 യൂണിറ്റുകളാണ് ബംഗളുരുവിൽ ഇക്കാലയളവിൽ വിറ്റുപോയത്. ഇടപാടിന്റെ ശരാശരി മൂല്യം തന്നെ 2.70 കോടി രൂപയാണ്. പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയായ ജെഎൽഎല്ലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതും ഉയർന്ന വിൽപ്പനയാണ്. 2026ലെ ആദ്യ മൂന്ന് മാസത്തിൽ 1 കോടി രൂപയ്ക്ക് മുകളിലുള്ള യൂണിറ്റുകളുടെ വില്പന കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വർധിച്ചു. 1.5 കോടിക്കും 3 കോടിക്കും ഇടയിൽ ഉള്ള യൂണിറ്റുകളുടെ വില്പന 67 ശതമാനമാണ് വർധിച്ചത്.
സിആർഇ മാട്രിക്സിന്റെ കണക്കുകൾ പ്രകാരം റൻസ്ഡം സ്ഥാനത്തുള്ള എൻസിആർ മേഖലയിൽ 8,778 യൂണിറ്റുകളാണ് വിറ്റുപോയത്. 27,125 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത് എന്നാണ് കണക്കുകൾ. ഇടപാടിന്റെ ശരാശരി മൂല്യം തന്നെ 3.09 കോടി രൂപയാണ്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ ആദ്യത്തെ 6 മാസത്തിൽ 7,480 യൂണിറ്റുകളാണ് വിറ്റുപോയത്. 21,952 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഒരു ഇടപാടിന്റെ ശരാശരി മൂല്യം 2.93 കോടി രൂപയാണ്.
ഇവർക്കെല്ലാം തൊട്ടുപിന്നിൽ, നാലാം സ്ഥാനത്തായി ഹൈദരാബാദ് ഉണ്ട്. 2 മുതൽ 5 കോടി വരെയുള്ള 6,424 യൂണിറ്റുകളാണ് ഹൈദരാബാദിൽ വിറ്റുപോയത്.18,948 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. 2.95 കോടി രൂപയായിരുന്നു ഒരു ഇടപാടിന്റെ ശരാശരി മൂല്യം.
Content Highlights: Bengaluru led Indian cities in sales of housing units priced between ₹2 crore and ₹5 crore during the first half of 2026. The finding is based on a survey by real estate analytics firm CRE Matrix, which examined premium housing sales across cities during the period.