'പരാതിപ്രളയം'; ഏറ്റവും കൂടുതൽ പരാതി ഫ്ലിപ്കാർട്ടിനെതിരെ; ആമസോണും മീഷോയും പിന്നാലെ; കണക്ക് പുറത്ത്

ഇ കോമേഴ്‌സ് കമ്പനികൾക്കെതിരെ ഉയർന്ന പരാതികളുടെയും ഈടാക്കിയ പിഴയുടെയും പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

ഇ കോമേഴ്‌സ് കമ്പനികൾക്കെതിരെ ഉയർന്ന പരാതികളുടെയും ഈടാക്കിയ പിഴയുടെയും പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2025ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളുടെയും മറ്റും വിവരങ്ങളാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. ലോക്സഭയിൽ ഉപഭോക്ത്രകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായ ബി എൽ വർമ്മയാണ് കണക്കുകൾ വ്യക്തമാക്കിയത്.

ഫ്ലിപ്കാർട്ട്, ആമസോൺ,മീഷോ തുടങ്ങിയ ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. ഫിള്പ്കാർട്ട് ആണ് പരാതികളിൽ മുൻപിൽ. ആമസോൺ, മീഷോ എന്നിവരും തൊട്ടുപിന്നിൽ തന്നെയുണ്ട്. ഇത്തരത്തിലുള്ള വിവിധ പരാതികളിന്മേൽ കേന്ദ്ര ഉപഭോക്ത്ര സംരക്ഷണ അതോറിറ്റി ഇതുവരെയ്ക്കും 1,12,01,500 രൂപയാണ് പിഴയായി ഈടാക്കിയത്. 47 ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.

ഫ്ലിപ്കാർട്ടിനെതിരെ മാത്രം 1.33 ലക്ഷം പരാതികളാണ് ഉയർന്നത്. ആമസോണിനെതിരെ 91,248 പരാതികളും മീഷോയ്‌ക്കെതിരെ 29,284 പരാതികളും രജിസ്റ്റർ ചെയ്തു. മിന്ത്ര, നെറ്റ്മെഡ്‌സ്, സെപ്റ്റോ, ബ്ലിങ്കിറ്റ്, നാപ്റ്റോൾ, വിഎൽഇ ബസാർ, നൈക്ക തുടങ്ങിയ കമ്പനികൾക്കെതിരെയും നിരവധി പരാതികൾ ഉണ്ട്. റീഫണ്ട് ക്ലെയിമുകളുമായി ബന്ധപ്പെട്ട പരാതികൾ പലതും കേസ് ആകുന്നതിന് മുൻപേ പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.

2025ൽ ഇ കോമേഴ്‌സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 2025ൽ 5.11 ലക്ഷം പരാതികളാണ് ലഭിച്ചത്. ഉത്പന്നങ്ങൾ ഡെലിവറി ചെയ്യാത്തതാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്. തെറ്റായ ഉൽപ്പന്നങ്ങളുടെ വിതരണം, റീഫണ്ട് നൽകാൻ വിസമ്മതിക്കൽ, തകരാറുള്ളവയുടെ വിതരണം തുടങ്ങിയ നിരവധി പരാതികളും ഉണ്ട്.

Content Highlights:The central government has released complete details of complaints and penalties involving e-commerce companies. The data includes complaints registered through the National Consumer Helpline in 2025, highlighting consumer grievances and actions taken against online platforms.

To advertise here,contact us