അദാനി ഗ്രൂപ്പും അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയും ചേര്‍ന്ന് ഇന്ത്യയില്‍ മെഗാ അലുമിനിയം പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഏകദേശം 11.5 ബില്യണ്‍ നിക്ഷേപിച്ചാണ് വരും വര്‍ഷങ്ങളില്‍ ഒഡിഷയില്‍ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പായാല്‍ ഇന്ത്യയുടെ മൊത്തം അലുമിനിയം ഉല്പാദന ശേഷി ഏകദേശം 50% വരെ ഉയര്‍ന്നേക്കും.
ഒഡിഷയിലാരംഭിക്കുന്ന പദ്ധതിയുടെ വാര്‍ഷിക ഉല്പാദന ശേഷി 2 മില്യണ്‍ ടണ്ണിനു മുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയില്‍ ഇന്റഗ്രേറ്റഡ് അലുമിനിയം സ്മെല്‍റ്റിംഗ് & റിഫൈനിംഗ് യൂണിറ്റ് നടപ്പാക്കും. കടവും ഓഹരിയും ചേര്‍ന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാവുമിത്. ഇത് ഇന്ത്യയിലെ മെറ്റല്‍സ് & മിനറല്‍സ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദാനിയുടെ തന്ത്രം
അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ മെറ്റല്‍സ് പദ്ധതി ആണിത്. നേരത്തെ ഗുജറാത്തില്‍ ഒരു കാപ്പര്‍ സ്മെല്‍റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുറമുഖങ്ങള്‍, ലൊജിസ്റ്റിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ ആവശ്യമായ കച്ചവട വസ്തുക്കളുടെ സ്ഥിരത ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം ആണിത്. ഒഡിഷയില്‍ വന്‍ വ്യവസായ കേന്ദ്രത്തിനൊപ്പം ക്യാപ്റ്റീവ് പവര്‍ പ്ലാന്റും ഉണ്ടാകും. അദാനി പോര്‍ട്സ് ഉടമസ്ഥതയിലുള്ള ധാമ്ര പോര്‍ട്ട് ലൊജിസ്റ്റിക്സിനായി ഉപയോഗിക്കും. ഇതിലൂടെ ഒഡിഷ ഒരു പ്രധാന ഇന്‍ഡസ്ട്രിയല്‍ ഹബ് ആയി മാറും.
ഇന്ത്യയുടെ അലുമിനിയം വിപണി
ലോകത്ത് ചൈനയ്ക്ക് ശേഷം ഇന്ത്യയാണ് രണ്ടാമത്തെ വലിയ അലുമിനിയം നിര്‍മ്മാതാവ്. രാജ്യത്തെ വാര്‍ഷിക ഉല്പാദനം 2025 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 4.2 മില്യണ്‍ ടണ്‍ ആണ്. ഇതില്‍ ഉപഭോഗം 5.5 മില്യണ്‍ ടണ്ണായി രേഖപ്പെടുത്തിയിട്ടുണ്ട്. ആളോഹരി ഉപയോഗം ഇപ്പോഴും ലോക ശരാശരിയേക്കാള്‍ കുറവാണ്.
ഹിന്ദാല്ക്കോ, വേദാന്ത അലുമിനിയം തുടങ്ങിയ കമ്പനികളും തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ്. ആഗോള നിക്ഷേപ സ്ഥാപനമായ Rio Tinto പോലുള്ളവയും ഇന്ത്യയില്‍ പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്.
ഒഡിഷയില്‍ സ്ഥാപിക്കുന്ന വന്‍ അലുമിനിയം പദ്ധതി ഇന്ത്യയുടെ മെറ്റല്‍ വ്യവസായത്തിന് വലിയ കരുത്താകും. കൂടാതെ ആഭ്യന്തര ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Adani Group and Abu Dhabi’s IHC are planning a massive $11.5 billion investment to set up a mega aluminium plant in Odisha, which could increase India’s aluminium production capacity by nearly 50% and mark one of the largest foreign investments in the country’s metals sector