സ്വർണവില പതുങ്ങിയത് വെറുതെയായോ?കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; ഇന്ന് വർധനവ്

തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില.

24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 147 രൂപ കൂടി 15,316 രൂപയായി. ഒരു പവന് 1,22,528 രൂപയായി.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ സ്വർണവിലയിൽ 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതാണ് ഇന്നുമുതൽ തിരിച്ചുകയറുന്നത്. ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സമ്മർദ്ദം സൃഷ്ടിക്കുകയാണ്. സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് വരുന്ന ഡിമാൻഡും ഇപ്പോൾ അല്പം മന്ദഗതിയിലാണ്. അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്തരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാരസെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു.

മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനവ് ആഭ്യന്തര വിപണിയിലെ ഡിമാൻഡിനെ ഗണ്യമായി കുറച്ചതായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി വിപണിയിൽ വിലയ്ക്ക് മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. അതേസമയം, നിക്ഷേപകർ അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ, വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

ജൂൺ മാസത്തിലെ സ്വർണ വില

  • June 1 –114560
  • June 2 – 114560
  • June 3 – 114560
  • June 4 – 114080
  • June 5 – 114200
  • June 6 – 112000
  • June 7 – 112000
  • June 8 – 1,11,240
  • June 9 - 1,12,320

To advertise here,contact us