വിപുലീകരണം പ്രഖ്യാപിച്ച് ഹ്യൂണ്ടായ്; ഉത്പാദന ശേഷി കൂട്ടുന്നതിനൊപ്പം പുതിയ മോഡലുകളും വിപണിയിലെത്തും

ഈ വര്‍ഷം ഹ്യൂണ്ടായ് ഒരു പുതിയ മിഡ്-സൈസ് എസ് യുവിയും, ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഒരു ഇലക്ട്രിക് കോംപാക്റ്റ് എസ് യു വിയും പുറത്തിറക്കും. 2027 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 8-10% വരെ വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹ്യൂണ്ടായ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7,500 കോടി രൂപ മൂലധന ചെലവായി വിനിയോഗിക്കാനും കമ്പനി പദ്ധതിയിടുന്നു. നികുതി ഇളവുകള്‍ക്ക് പിന്നാലെ ആവശ്യക്കാര്‍ ഏറുന്നതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഈ വര്‍ഷം ഹ്യൂണ്ടായ് ഒരു പുതിയ മിഡ്-സൈസ് എസ് യുവിയും, ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഒരു ഇലക്ട്രിക് കോംപാക്റ്റ് എസ് യു വിയും പുറത്തിറക്കും. 2027 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 8-10% വരെ വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പൂനെ പ്ലാന്റിന്റെ ഫേസ് 2 വിപുലീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ വാര്‍ഷിക ഉത്പാദന ശേഷി 70,000 യൂണിറ്റ് കൂടി വര്‍ധിപ്പിച്ച്, 2030 ഓടെ ഇന്ത്യയിലെ ആകെ നിര്‍മ്മാണ ശേഷി 11.4 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് തീരുമാനം.

എന്നാല്‍ നാലാം പാദത്തില്‍ കമ്പനിയുടെ സ്റ്റാന്‍ഡലോണ്‍ നെറ്റ് പ്രോഫിറ്റ് 23% കുറഞ്ഞ് 1,221 കോടി രൂപയായി. മുന്‍ വര്‍ഷത്തെ കണക്കുമായി ചേര്‍ത്ത് നോക്കുമ്പോളാണ് ഈ ഇടിവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,582 കോടി ലാഭം നേടിയിരുന്നു. ഹ്യുണ്ടായിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് പാദത്തില്‍ 5% ഉയര്‍ന്ന് 18,452 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 17,562 കോടി രൂപയായിരുന്നു.

ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പ്പന രേഖപ്പെടുത്തിയതും നാലാം പാദത്തിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജിഎസ്ടി കുറച്ചതിന്റെ അനുകൂല സ്വാധീനവും പുതിയ മോഡലുകള്‍ പുറത്തിറക്കിയതും ഇതിന് സഹായകമായി. ഇതോടെ ഹോള്‍സെയില്‍ വില്‍പ്പന വളര്‍ച്ച 8.7% വര്‍ധിച്ചു. കയറ്റുമതിയും ശക്തമായി തുടര്‍ന്ന് 9% വളര്‍ച്ച കൈവരിച്ചു.

കമ്പനി ഗ്രാമീണ വിപണിയിലെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം രേഖപ്പെടുത്തി. ഈ പാദത്തില്‍ ഗ്രാമീണ വിപണിയിലെ പങ്ക് 25% ആയി ഉയര്‍ന്നു. അതേസമയം, സിഎന്‍ജി വാഹനങ്ങളുടെ സംഭാവന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായ 18% ആയി ഉയര്‍ന്നു.

Content Highlights: Hyundai Motor India achieved record domestic sales in Q4, supported by strong export growth, rising rural market penetration, and increased demand for CNG vehicles

To advertise here,contact us