സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 50 രൂപ കൂടി 14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി 1,12,200 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. 18 കാരറ്റിന് 40 രൂപ കൂടി 11,525 രൂപയായി. 14 കാരറ്റിന് 8975, 9 കാരറ്റ് - 5790 രൂപ എന്നിങ്ങനെയാണ് ഗ്രാമിന് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് വില.
വ്യാഴാഴ്ച രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഇന്ന് ആകെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 2000 രൂപയിലേറെ ഉയര്‍ന്നിരുന്നു. ഏതാനും നാളുകളായി വില കുറയുന്ന ട്രെന്‍ഡ് മാറുന്ന കാഴ്ചക്കാണ് സ്വര്‍ണ വിപണി കഴിഞ്ഞ രണ്ട് ദിവസമായി സാക്ഷ്യംവഹിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമാകുന്നത്.
ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഒരേദിവസം തന്നെ പലതവണ സ്വര്‍ത്തിന് വില വ്യത്യാസം വരുന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുന്നുണ്ട്.
ഈ മാസത്തെ സ്വര്‍ണവില
മേയ് 01 - രാവിലെ 1,11,720 രൂപ, ഉച്ചയ്ക്ക് 1,10,280 രൂപ ,വൈകിട്ട് 1,09,720, രാത്രി 1,10,440മേയ് 02 - രാവിലെ 1,10,680 രൂപമേയ് 04 - രാവിലെ 1,10,680 രൂപ, ഉച്ചയ്ക്ക് 1,09,720 രൂപമേയ് 05 - 1,09,400 രൂപമേയ് 06 - രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപമേയ് 07 - രാവിലെ 1,11,800 രൂപ, ഉച്ചയ്ക്ക് 1,12,200 രൂപ
Content Highlights: Gold price today - Updated gold rates