രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം. ഏപ്രിലിലെ മൊത്തം ജിഎസ്ടി വരുമാനം 8.7 ശതമാനം വര്‍ധിച്ച് 2.43 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. വെള്ളിയാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ഏപ്രിലില്‍ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. ഇത്തവണ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം 4.3 ശതമാനം വര്‍ധിച്ച് 1.85 ലക്ഷം കോടി രൂപ കടന്നു.
അതേസമയം, ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനത്തില്‍ 25.8 ശതമാനത്തിന്റെ വന്‍ വര്‍ധനയുണ്ടായി. ഏപ്രിലില്‍ ഇതിലൂടെ മാത്രം 57,580 കോടി രൂപയാണ് ലഭിച്ചത്. ഏപ്രിലിലെ നികുതി റീഫണ്ടുകള്‍ 19.3 ശതമാനം വര്‍ധിച്ച് 31,793 കോടി രൂപയായി. റീഫണ്ടുകള്‍ ക്രമീകരിച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 7.3 ശതമാനം വളര്‍ച്ചയോടെ 2.11 ലക്ഷം കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച റെക്കോര്‍ഡ് വരുമാനം വരും മാസങ്ങളിലും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
മിക്കവാറും എല്ലാ സംസ്ഥാനങ്ങളും നികുതി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയോടെ ജിഎസ്ടി വരുമാനത്തില്‍ മുന്നിലെത്തി. മറ്റ് പ്രധാന സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം തെലങ്കാന, എന്നിവിടങ്ങളിലും മികച്ച വര്‍ധനയുണ്ട്. എങ്കിലും, സെറ്റില്‍മെന്റിന് മുമ്പുള്ള വരുമാനത്തില്‍ ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇടിവ് രേഖപ്പെടുത്തി.
Content Highlights: April saw India's Goods and Services Tax collections soar to an impressive Rs 2.42 lakh crore, showcasing an 8.7% growth from the previous year. This remarkable figure underscores the strength of the economy, bolstered by substantial import revenues.