ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്നാണ് ഇന്നുരാവിലെ വില ഇടിഞ്ഞത്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 എന്ന നിലവാരത്തിലെത്തി. ഒരു പവന് 1,11,720 രൂപ എന്ന നിലയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപയാണ് വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,475 രൂപയും പവന് 91,800 രൂപയുമാണ് വില. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8935 എന്ന നിരക്കിലെത്തി. 5765 രൂപയാണ് 9 കാരറ്റ് സ്വര്‍ണത്തിന്റെ വില.

ആഭ്യന്തര വിപണിയില്‍ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന്റെ വിലയില്‍ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വ്യാപാരത്തിനിടെ രണ്ട് തവണ വീതമാണ് സ്വര്‍ണവിലയില്‍ മാറ്റം വന്നതെങ്കില്‍ വ്യാഴാഴ്ച മൂന്ന് തവണ ഉയര്‍ന്നു. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഏപ്രിലിലെ അവസാന ദിനം വില കൂടിയത്.

മേയില്‍ വിവാഹ ആവശ്യത്തിനുള്‍പ്പെടെ ഡിമാന്‍ഡ് കൂടുമെന്നിരിക്കെ ആഭ്യന്തര വിപണിയില്‍ വില ഉയരുമെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ രാജ്യാന്തര വിപണിയില്‍ നേരിയ തോതില്‍ വില കുറയുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും ദൃശ്യമാകുന്നത്. ഔണ്‍സിന് 0.15 ശതമാനം വിലയിടിഞ്ഞ് 4611 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതാണ് സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടസ്സമാകുന്നത്.

ഏപ്രിലിലെ സ്വര്‍ണവില

ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപഏപ്രില്‍ 3 - 1,09,240 രൂപഏപ്രില്‍ 4 - 1,10,680 രൂപഏപ്രില്‍ 5 - 1,10,680 രൂപഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപഏപ്രില്‍ 7 - 1,09,880 രൂപഏപ്രില്‍ 8 - 1,12800 രൂപഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720ഏപ്രില്‍ 11 - 1,12,080 രൂപഏപ്രില്‍ 13 - 1,11,800 രൂപഏപ്രില്‍ 14 - 1,12,880 രൂപഏപ്രില്‍ 15 - 1,13,920 രൂപഏപ്രില്‍ 16 - 1,14,080 രൂപഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപഏപ്രില്‍ 18 - 1,14,240 രൂപഏപ്രില്‍ 20- 1,13,880 രൂപഏപ്രില്‍ 21- 1,13,880 രൂപഏപ്രില്‍ 22- 1,13,480 രൂപഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപഏപ്രില്‍ 25 - 1,12,960 രൂപഏപ്രില്‍ 27 - 1,13,240 രൂപഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപഏപ്രില്‍ 30 - രാവിലെ 110,480 രൂപ,ഉച്ചയ്ക്ക് 1,11,520 രൂപ, വൈകിട്ട് 1,12,000 രൂപ

Content Highlights: Gold Rate Today in Kerala, Gold Price falls

To advertise here,contact us