സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവന് 18 ഗ്രാം സ്വര്‍ണത്തിന്റെ വില.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ്, 9 കാരറ്റ് ഗോള്‍ഡിനും വില കൂടി. 14 കാരറ്റിന് ഗ്രാമിന് 8920 രൂപ, പവന് 71,360 രൂപ എന്നിങ്ങനെയാണ് പുതയ വില. 9 കാരറ്റിന് ഗ്രാമിന് 5755 രൂപയും നല്‍കണം. വെള്ളിക്ക് ഇന്ന് രാവിലെ 5 രൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ എത്തിയിരുന്നു. മാസാവസാനം വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്.
ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. മാസാവസാനമായ ഇന്ന് പവന് 1,11,520 രൂപയാണ് വില. ഈ മാസം സ്വര്‍ണ വിലയിലുണ്ടായ ആകെ കുറവ് 2720 രൂപയാണ്. പല ദിവസങ്ങളിലും സ്വര്‍ണ വില രാവിലെയും വൈകുന്നേരവുമായി മാറിമറിഞ്ഞിരുന്നു. ഇറാന്-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഇന്ന് വില കൂടിയത്.
ഈ മാസത്തെ സ്വര്‍ണവില
ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപഏപ്രില്‍ 3 - 1,09,240 രൂപഏപ്രില്‍ 4 - 1,10,680 രൂപഏപ്രില്‍ 5 - 1,10,680 രൂപഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപഏപ്രില്‍ 7 - 1,09,880 രൂപഏപ്രില്‍ 8 - 1,12800 രൂപഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720ഏപ്രില്‍ 11 - 1,12,080 രൂപഏപ്രില്‍ 13 - 1,11,800 രൂപഏപ്രില്‍ 14 - 1,12,880 രൂപഏപ്രില്‍ 15 - 1,13,920 രൂപഏപ്രില്‍ 16 - 1,14,080 രൂപഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപഏപ്രില്‍ 18 - 1,14,240 രൂപഏപ്രില്‍ 20- 1,13,880 രൂപഏപ്രില്‍ 21- 1,13,880 രൂപഏപ്രില്‍ 22- 1,13,480 രൂപഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപഏപ്രില്‍ 25 - 1,12,960 രൂപഏപ്രില്‍ 27 - 1,13,240 രൂപഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപഏപ്രില്‍ 30 - രാവിലെ 110,480 രൂപ,ഉച്ചയ്ക്ക് 1,11,520 രൂപ
Content Highlights: Gold price increased for the second time in Thursday