സ്വര്‍ണവില തിരിച്ച് കയറുന്നു; ഇന്ന് വന്‍ വര്‍ധനവ്: ആശ്വാസ ദിനങ്ങള്‍ അവസാനിക്കുകയാണോ?

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇനി അങ്ങോട്ട് വര്‍ധനവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍

1 min read|01 Apr 2026, 10:31 am

സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലിന്റെ നാളുകള്‍. ഒരു ദിവസം രണ്ടും മൂന്നും തവണയാണ് വില കൂടിയും കുറഞ്ഞുമായി വ്യത്യാസപ്പെടുന്നത്. യുദ്ധം സംബന്ധിച്ച പ്രതീക്ഷകളാണ് സ്വര്‍ണവിലയുടെ കയറ്റിറക്കങ്ങള്‍ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില ഉയരും . യുദ്ധം തുടര്‍ന്നാല്‍ വില താഴും ഇങ്ങനെയാണ് നിലവില്‍ സ്വര്‍ണവില കണക്കാക്കുന്നത്. സ്വര്‍ണം നിക്ഷേപമായി കാണുന്നവര്‍ക്ക് വാങ്ങിവയ്ക്കാന്‍ ഇത് നല്ല സമയമാണെന്നും ഇനിയുള്ള കാലങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 111,080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,885 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1,440 രൂപയും ഗ്രാമിന് 180 രൂപയുടെയും കൂടുതലുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,410 രൂപയും. 145 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71.080 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4683 ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ വ്യത്യസമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 55 രൂപ കുറയുകയും വൈകുന്നേരമായപ്പോള്‍ ഗ്രാമിന് 75 രൂപ കൂടുകയും ചെയ്തിരുന്നു.

വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ്. 1,09,640 രൂപയിലാണ് ഇന്നലെ ഒടുവില്‍ സ്വര്‍ണം വ്യാപാരം നടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.17 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 31 -രാവിലെ 1,09,480ഉച്ചയ്ക്ക് ശേഷം - 1,09,040വൈകിട്ട് - 1,09,640
  • ഏപ്രില്‍ 1 - 1,11,080 രൂപ

സാധാരണയായി പണപ്പെരുപ്പത്തിനും ഭൗമരാഷ്ട്രീയ അപകടങ്ങള്‍ക്കുമെതിരെയുളള തടസമായി സ്വര്‍ണത്തെ കണക്കാക്കാറുണ്ട്. പക്ഷേ യുദ്ധം ഇതിനെ മാറ്റിമറിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുകയും ഇത് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലേക്ക് നയിക്കുകയും ചെയ്തു.

Content Highlights :Gold prices increased in Kerala today. It is estimated that they will increase there further.

To advertise here,contact us