നെറ്റ്ഫ്‌ളിക്‌സിനും ഗെയിമുകള്‍ക്കും വില കൂടുമോ? ഇന്ത്യയുടെ പുതിയ നീക്കം ഇങ്ങനെ

വിദേശത്തുനിന്ന് വാങ്ങുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉദാഹരണത്തിന് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, ഇ-ബുക്കുകള്‍, സോഫ്റ്റ്വെയറുകള്‍ എന്നിവക്ക് അതിര്‍ത്തി നികുതി അല്ലെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കാറില്ല

2026 മാര്‍ച്ചിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇ-കമേഴ്സ് ഉല്‍പന്നങ്ങളുടെ മേലുള്ള നികുതി ഒഴിവാക്കുന്ന കരാര്‍ നീട്ടാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ സുഗമമാക്കുന്നതിനുമാണ് ഈ നീക്കം. ഓണ്‍ലൈന്‍ വഴി നമ്മള്‍ വാങ്ങുന്ന സിനിമകള്‍, ഇ-ബുക്കുകള്‍, സോഫ്റ്റ്വെയറുകള്‍, ഗെയിമുകള്‍ എന്നിവയ്ക്ക് നിലവില്‍ രാജ്യാന്തര തലത്തില്‍ അതിര്‍ത്തി നികുതികള്‍ ഈടാക്കാറില്ല. ലോകവ്യാപാര സംഘടനയുടെ കരാര്‍ പ്രകാരമാണ് ഈ ഇളവ് നല്‍കുന്നത്.

ഈ ഇളവ് തുടരുന്നതിനോട് ഇന്ത്യ ഇതുവരെ ശക്തമായി എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, ഈ നികുതിയില്ലാത്ത ഇടപാട് കുറച്ചു കാലം കൂടി നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യ തയ്യാറാണെന്ന് രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഐ.ടി മേഖലയും സ്റ്റാര്‍ട്ടപ്പുകളും അതിവേഗം വളരുകയാണ്. ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ ആഗോള വ്യാപാരത്തെയും ബാധിച്ചേക്കാമെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് പിന്നില്‍.

ആഗോള സമ്മര്‍ദം

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഈ ഇളവ് തുടരണമെന്ന് ആഗ്രഹിക്കുന്നു. അവരുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്ത്യ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കാം.

എങ്കിലും തല്‍ക്കാലം ഈ ഇളവ് തുടരാനാണ് ഇന്ത്യയുടെ നീക്കം.

സാധാരണക്കാരന് നേട്ടം

കരാര്‍ നീട്ടുകയാണെങ്കില്‍, വിദേശത്തുനിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉദാഹരണത്തിന് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, ഗൂഗിള്‍ സ്റ്റോറേജ്, വിദേശ സോഫ്റ്റ്വെയറുകള്‍ എന്നിവക്കെല്ലാം പെട്ടെന്ന് വില കൂടാനുള്ള സാഹചര്യം ഒഴിവാകും.നിലവില്‍ നമ്മള്‍ ഇന്റര്‍നെറ്റ് വഴി വിദേശത്തുനിന്ന് വാങ്ങുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉദാഹരണത്തിന് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, ഇ-ബുക്കുകള്‍, സോഫ്റ്റ്വെയറുകള്‍ എന്നിവക്ക് അതിര്‍ത്തി നികുതി അല്ലെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കാറില്ല. ഇതിനെയാണ് 'ഇ-കൊമേഴ്സ് മൊറട്ടോറിയം' എന്ന് വിളിക്കുന്നത്.

നികുതി ഇളവ് നീട്ടാന്‍ ഇന്ത്യ സമ്മതിച്ചതോടെ, വിദേശ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുന്നത് ഒഴിവാക്കപ്പെട്ടു. അതിനാല്‍ നെറ്റ്ഫ്‌ളിക്‌സ്, വിഡിയോ ഗെയിമുകള്‍ തുടങ്ങിയവയ്ക്ക് ഉടന്‍ വില കൂടാന്‍ സാധ്യതയില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും നിലവിലുള്ള നിരക്കുകള്‍ തന്നെ തുടരാന്‍ ഇത് സഹായിക്കും.

Content Highlights: Netflix Is Getting More Expensive, And That Impacts Games, Too

To advertise here,contact us