സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്നലെ രാവിലെയും ഉച്ചയ്ക്കും മാറിമറിഞ്ഞു; ഇന്ന് നേരിയ ആശ്വാസം

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് അല്‍പം ഇടിവ്; വിലക്കുറവിനെ വിശ്വസിക്കേണ്ടതില്ല എന്ന് സാമ്പത്തിക വിദഗ്ധര്‍

1 min read|26 Mar 2026, 10:13 am

മാറിയും മറിഞ്ഞും സ്വര്‍ണവില. വില ഒരു ലക്ഷത്തിന് താഴെ പോയി ആഭരണപ്രേമികളെ മോഹിപ്പിച്ചുവെങ്കിലും പിന്നീടങ്ങോട്ട് സ്വര്‍ണം തിരിച്ചു കയറുകയാണ്. ഇന്നലെ മാത്രം രണ്ട് തവണയാണ് വില കുതിച്ചുയര്‍ന്നത്. ആഗോളവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരളവിപണിയിലും പ്രകടമാകുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. ഡോളര്‍ ഉപേക്ഷിച്ച് ആളുകള്‍ സ്വര്‍ണനിക്ഷേപത്തിലേക്കും ഓഹരിവിപണിയിലും ശ്രദ്ധ ചെലുത്തുന്നു എന്നതും പുതിയ മാറ്റങ്ങളാണ്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,465 രൂപയും. ഇന്നലെ ഒടുവില്‍ മാറിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 480 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 88,520 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 11,065 രൂപയും. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വെള്ളിവില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ നിരക്കില്‍ത്തന്നെയാണ് ഉള്ളത്. ഇന്നലെ രണ്ട് തവണ വില വര്‍ധിച്ച ശേഷമാണ്. ഇന്ന് നേരിയ കുറവുണ്ടായത്. ഇപ്പോഴുണ്ടാകുന്ന ചെറിയ വിലക്കുറവുകളില്‍ സന്തോഷിക്കേണ്ടതില്ല എന്നും ഇനിയും വില കുതിച്ചുയരാനാണ് സാധ്യതയയെന്നും പറയുകയാണ് വിപണി വിദഗ്ധര്‍.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 - രാവിലെ 1,16,320ഉച്ചയ്ക്ക് ശേഷം - 1,15,920
  • മാര്‍ച്ച് 18 - 1,15,440
  • മാര്‍ച്ച് 19 - രാവിലെ 1,13,400ഉച്ചയ്ക്ക് ശേഷം 1,11,400വൈകുന്നേരം -1,10,200
  • മാര്‍ച്ച് 20 - 1,09,240
  • മാര്‍ച്ച് 22 - 1,07,040
  • മാര്‍ച്ച് 23 -രാവിലെ 1,02,680ഉച്ചയ്ക്ക് -99,480വൈകുന്നേരം(രണ്ട് തവണ)-1,01,080, 1,05,080
  • മാര്‍ച്ച് 24 - രാവിലെ 1,02,920ഉച്ചയ്ക്ക് ശേഷം -1,04,800
  • മാര്‍ച്ച് 25 - രാവിലെ 1,07,560ഉച്ചയ്ക്ക് ശേഷം -1,08,200

Content Highlights : Gold prices in Kerala fell slightly today, March 26. Economists say no need to believe in the price drop

To advertise here,contact us