സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ വലിയ കുറവാണ് സംഭവിക്കുന്നത്. ദിവസം രണ്ട് തവണ എന്ന കണക്കില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണെങ്കിലും തുടര്‍ച്ചയായ വിലക്കുറവ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് തിരിച്ചടിയായി മാറുമോ എന്നാണ് ആശങ്ക. ആഗോള വിപണിയിലും വില ഇടിയുകയാണ്. പണപ്പെരുപ്പം കൂടാനുളള സാധ്യതയുള്ളതുകൊണ്ട് സ്വര്‍ണവില വീണ്ടും താഴാനാണ് സാധ്യത. വില ഇനിയും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13,380 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10995 രൂപയും പവന് 87,960 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 225 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. വെള്ളിവിലയും കുറഞ്ഞിട്ടുണ്ട് . ഇന്നലെ ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ വില അല്‍പ്പം കൂടിയെങ്കിലും ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് സ്വര്‍ണത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണം തകര്ന്നുവീണതോടുകൂടിയാണ് കേരളത്തിലും വിലക്കുറവുണ്ടാകുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ന് 4500താഴെയാണ് ഔണ്‍സ് വില രേഖപ്പെടുത്തിയത്.
Content Highlights :Gold prices in Kerala fell sharply today. Today alone, the minimum price is Rs. 2200. Golden opportunity for those who want to buy gold