ഇത് വിലക്കുറവിന്റെ നാളുകള്‍; സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. എങ്കിലും അഡ്വാന്‍സ് ബുക്കിംഗ് നടത്താനും സ്വര്‍ണം വാങ്ങാനും നല്ല നാളുകള്‍

1 min read|20 Mar 2026, 10:33 am

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സുവര്‍ണാവസരം ഒരുക്കി സ്വര്‍ണവിലയില്‍ ഇത് വിലക്കുറവിന്റെ നാളുകള്‍. വിലയില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും ഇന്നും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ ദിനമാണ്. ഇന്നലെ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത് മൂന്ന് തവണയാണ്. ഇന്നലെ മാത്രം 5000ത്തിലധികം രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഇടിവ് തുടരും എന്ന് കരുതരുതെന്നും ഏത് നിമിഷവും സ്വര്‍ണം തിരിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ആഗോളവിപണിയിലുണ്ടാകുന്ന വിലയിടിവാണ് കേരളവിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്നത്തെ സ്വര്‍ണ വില

ഇന്നലെ ഉണ്ടായ തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില അല്‍പം വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 13,835 രൂപയും. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് പവന് 90,960 രൂപയും ഗ്രാമിന് 11,370 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ്. ഇന്നലെ രാവിലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,13,400 രൂപയായിരുന്നു ആദ്യത്തെ വില പിന്നീട് 1,11,400 രൂപയായി കുറയുകയും ഉച്ചയ്ക്ക് ശേഷം വീണ്ടും 1,10,200 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. കുറേ കാലങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണത്തിന് ഇത്രയും വിലയിടിവ് സംഭവിക്കുന്നത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 - രാവിലെ 1,16,320ഉച്ചയ്ക്ക് ശേഷം - 1,15,920
  • മാര്‍ച്ച് 18 - 1,15,440
  • മാര്‍ച്ച് 19 - രാവിലെ 1,13,400ഉച്ചയ്ക്ക് ശേഷം 1,11,400വൈകുന്നേരം -1,10,200

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ പണപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക ഞെരുക്കവും ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

Content Highlights: Gold prices in Kerala slightly up today. However, it is a good time to make advance bookings and buy gold.

To advertise here,contact us