ഏറ്റക്കുറച്ചിലുകളോടെ സ്വര്‍ണവില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കികയാണ്. അധികം കൂടുതലും അധികം കുറവും ഇല്ലാതെ പോകുന്ന വില സമീപ ഭാവിയില്‍ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പവന് ഒരു ലക്ഷം രൂപ എന്നത് ആളുകള്‍ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്. സ്വര്‍ണം നിക്ഷേപമായി കാണുന്നവരില്‍നിന്ന് വ്യത്യസ്തമായി ആഭരണങ്ങളായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില വലവര്ധനവ് ആശങ്ക തന്നെയാണ്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ്. അമേരിക്കയുമായുള്ള പ്രശ്നങ്ങള്‍കൊണ്ട് ലോകത്തിലുള്ള മിക്ക രാജ്യങ്ങളും അവരുടെ നിക്ഷേപം പല മേഖലകളിലും നിക്ഷേപിക്കുകയാണ്. അതില്‍ പ്രധാനം സ്വര്‍ണവും വെള്ളിയുമാണ്.
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 1,18,480 രൂപയാണ് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,810 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഒരു പവന് 400 രൂപയുടെയും ഒരു ഗ്രാമിന് 50 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 97,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 12,165 രൂപയും. പവന് 320 രൂപയുടെയും ഗ്രാമിന് 40 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വെള്ളിയുടെ വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമായിരുന്ന വെള്ളിവില ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
ഇന്നലെ രാവിലെയും വൈകിട്ടുമായി കുറഞ്ഞുനിന്ന വിലയാണ് ഇന്ന് രാവിലെ കൂടിയിരിക്കുന്നത്. ഇന്നലെയുണ്ടായ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ വിലക്കൂടുതല്‍ വീണ്ടും സാധാരണക്കാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 19 - 1,15,320ഫെബ്രുവരി 20 - 1,15,400ഫെബ്രുവരി 21 - 1,16,800ഫെബ്രുവരി 22 - 1,17,520ഫെബ്രുവരി 23 - 1,18,320ഫെബ്രുവരി 24 - 1,18,640ഫെബ്രുവരി 25 - 1,18,720ഫെബ്രുവരി 26 - 1,18,080
Content Highlights :Gold prices are increasing in the state today. Gold prices are also increasing in the global market.