ശുഭസൂചനയോ; ഇന്ന് സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞത് രണ്ടാം തവണ

1 min read|26 Feb 2026, 04:29 pm

കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെയും വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 20 രൂപയുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. പവന് 160 രൂപയുടേതും.22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,080 രൂപയാണ് നിലവിലെ വില. ഗ്രാമിന് 14,760 രൂപയും. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായിരിക്കുന്നത്. പവന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 97,000 രൂപയും ഗ്രാമിന് 12,125 രൂപയുമാണ് ഇപ്പോഴത്തെ വില. 50 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. പവന്‍ വിലയില്‍ 400 രൂപയും കുറഞ്ഞു.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 19 - 1,15,320ഫെബ്രുവരി 20 - 1,15,400ഫെബ്രുവരി 21 - 1,16,800ഫെബ്രുവരി 22 - 1,17,520ഫെബ്രുവരി 23 - 1,18,320ഫെബ്രുവരി 24 - 1,18,640ഫെബ്രുവരി 25 - 1,18,720ഫെബ്രുവരി 26 - രാവിലെ 1,18,560, ഉച്ചയ്ക്ക് ശേഷം 1,18,080

Content Highlights :Gold prices in Kerala fell again today, February 26 afternoon

To advertise here,contact us