Top

കൊവിഡ് പ്രതിസന്ധി; അമ്മയുടെ വാർഷിക യോഗം മാറ്റിവെച്ചതായി ഇടവേള ബാബു

അവിചാരിതമായി ഉണ്ടായ അസൗകര്യങ്ങൾ മൂലം യോഗം നീണ്ടു പോകുന്നതിൽ അതിയായ വിഷമം ഉണ്ടെന്നും ഇത് ഔദ്യോഗികമായ അറിയിപ്പായി കണക്കാക്കണമെന്നും കത്തിൽ പറയുന്നു.

21 April 2021 7:22 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് പ്രതിസന്ധി; അമ്മയുടെ വാർഷിക യോഗം മാറ്റിവെച്ചതായി ഇടവേള ബാബു
X

കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 30ന് നടത്താനിരുന്ന താര സംഘടന അമ്മയുടെ വാർഷിക യോഗം മാറ്റിവെച്ചു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കത്തും പുറത്തുവിട്ടിട്ടുണ്ട്.

അവിചാരിതമായി ഉണ്ടായ അസൗകര്യങ്ങൾ മൂലം യോഗം നീണ്ടു പോകുന്നതിൽ അതിയായ വിഷമം ഉണ്ടെന്നും ഇത് ഔദ്യോഗികമായ അറിയിപ്പായി കണക്കാക്കണമെന്നും കത്തിൽ പറയുന്നു. രണ്ടാംഘട്ട കൊവിഡ് കാലയളവും അതീജീവിക്കാൻ കഴിയട്ടെ എന്ന പ്രാർഥനയോടെയാണ് കത്തവസാനിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പുമായും പൊലീസ് മേധാവികളുമായും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം ഉണ്ടായത്. ഈ മാസം നടത്താനിരുന്ന പൊതുയോഗവും ജൂണിൽ തലേദിവസ്സം നടത്താനിരുന്ന എക്സിക്യൂട്ടീവ് യോഗവും മാറ്റിവെച്ചു. പുതുക്കിയ തിയതി ഉടൻ അറിയിക്കുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

Next Story