Top

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ഇടവേള ബാബു, ഗണേഷ്‌കുമാര്‍, സിദ്ദിഖ്; താരനിബിഡമായി അമ്മ മന്ദിരോദ്ഘാടനം; ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്.

6 Feb 2021 1:47 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ഇടവേള ബാബു, ഗണേഷ്‌കുമാര്‍, സിദ്ദിഖ്; താരനിബിഡമായി അമ്മ മന്ദിരോദ്ഘാടനം; ചിത്രങ്ങള്‍ കാണാം
X

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്.

കലൂർ ദേശാഭിമാനി റോഡിലാണ് ആറ് നിലകളിലായുളള ആസ്ഥാന മന്ദിരം. മോഹൻലാൽ, മമ്മൂട്ടി, മുകേഷ്, സിദ്ദിഖ് എന്നിവർ ആസ്ഥാന മന്ദിരത്തെക്കുറിച്ച് സംസാരിച്ചു. ഫഹദ് ഫാസിൽ, ജഗദീഷ്, ഗണേഷ് കുമാർ, അബു സലിം, രമേശ് പിഷാരടി, ശ്വേതാ മേനോൻ, രചന നാരായണൻകുട്ടി, ഇടവേള ബാബു, സംവിധായകൻ ടികെ രാജീവ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതാരായിരുന്നു.

ഉദ്ഘാടന വേളയിൽ അമ്മ ഒരുക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനവും നടത്തി. പ്രിയദർശനും ടികെ രാജീവ് കുമാറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അമ്മ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ചിത്രങ്ങൾ കാണാം

Next Story

Popular Stories