കര്‍ഷക പ്രക്ഷോഭം; അടിയന്തര യോഗം ചേര്‍ന്ന് അമിത് ഷാ: നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന് സൂചന
ന്യൂദല്‍ഹി: റിപബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് നടന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ദേശീയ വൃത്തങ്ങള്‍ നല്കുന്ന സൂചന പ്രകാരം ചര്‍ച്ചയില്‍ പ്രക്ഷോഭത്തെ തടയുന്നതിന്റെ ഭാഗമായി വലിയ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ […]

ന്യൂദല്‍ഹി: റിപബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് നടന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു.
ദേശീയ വൃത്തങ്ങള്‍ നല്കുന്ന സൂചന പ്രകാരം ചര്‍ച്ചയില്‍ പ്രക്ഷോഭത്തെ തടയുന്നതിന്റെ ഭാഗമായി വലിയ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ഡല്‍ഹിയില്‍ പലയിടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോയിഡ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നോയിഡ 34 മേഖലയില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന മെസേജുകള്‍ ഇതിനോടകം തന്നെ അവരുടെ ഫോണുകളില്‍ വന്നുകഴിഞ്ഞു.
രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാവുകയാണ്. പലയിടത്തും പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചുമണിവരെയാണ് പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നെങ്കിലും സമരം രാത്രിയും തുടരാനാണ് സാധ്യത.