Top

‘സിനിമയില്‍ ഒതുക്കപ്പെട്ടു, നല്ല അവസരങ്ങള്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രം’; അമിത് ചക്കാലക്കല്‍

സിനിമയില്‍ പല അവസരങ്ങളിലും താന്‍ ഒതുക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ അമിത്ത് ചക്കാലക്കല്‍. നല്ല അവസരങ്ങള്‍ സ്വാധീനമുള്ളവര്‍ക്ക് മത്രമാണ് ലഭിക്കാറ്. ആദ്യം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തിനായി കുറേ കാത്തിരിക്കേണ്ടി വന്നു എന്നും അമിത്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ തന്റെ പുതിയ ചിത്രമായ യുവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് അമിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘മിക്ക ആള്‍ക്കാരും ഓര്‍ത്തിരിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ വാരിക്കുഴിയിലെ കൊലപാതകം, ഹണി ബീ എന്നീ ചിത്രങ്ങളിലേതാണ്. പക്ഷെ അതില്‍ രണ്ടിലും കൊച്ചി […]

7 Feb 2021 7:44 AM GMT
വി.എസ് ഹൈദരലി

‘സിനിമയില്‍ ഒതുക്കപ്പെട്ടു, നല്ല അവസരങ്ങള്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രം’; അമിത് ചക്കാലക്കല്‍
X

സിനിമയില്‍ പല അവസരങ്ങളിലും താന്‍ ഒതുക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ അമിത്ത് ചക്കാലക്കല്‍. നല്ല അവസരങ്ങള്‍ സ്വാധീനമുള്ളവര്‍ക്ക് മത്രമാണ് ലഭിക്കാറ്. ആദ്യം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തിനായി കുറേ കാത്തിരിക്കേണ്ടി വന്നു എന്നും അമിത്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ തന്റെ പുതിയ ചിത്രമായ യുവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് അമിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മിക്ക ആള്‍ക്കാരും ഓര്‍ത്തിരിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ വാരിക്കുഴിയിലെ കൊലപാതകം, ഹണി ബീ എന്നീ ചിത്രങ്ങളിലേതാണ്. പക്ഷെ അതില്‍ രണ്ടിലും കൊച്ചി ഭാഷ സംസാരിക്കുന്ന സീരിയസായ കഥാപാത്രങ്ങളാണ്. അപ്പോ ഞാന്‍ എന്തെങ്കിലും ചെയ്ത് കാണിച്ചാല്‍ മാത്രമാണ് അയാളെ കൊണ്ട് കോമഡിയോ, റൊമാന്‍സൊക്കെ ചെയ്യാന്‍ കഴിയു എന്ന് ഡയറക്ടര്‍മാര്‍ക്ക് മനസിലാവു. എന്നാലെ അവര്‍ വിശ്വസിക്കു. കാരണം കോടികള്‍ മുടക്കുന്ന ഒരു മേഖലയാണത്. അത് തിരിച്ച് കിട്ടുക എന്ന കാര്യത്തില്‍ റിസ്‌ക് ഏറ്റവും കൂടിയ മേഖലയാണ്. അതുകൊണ്ട് എന്നെ വെച്ച് പരീക്ഷണം ചെയ്യുക എന്ന റിസ്‌ക് ആരും എടുക്കില്‍. പക്ഷെ എനിക്ക് മറ്റ് വേഷങ്ങളും ചെയ്യാന്‍ കഴിയുമെന്ന തെളിയിക്കാന്‍ ചാന്‍സ് വേണമല്ലോ.

വാരിക്കുഴി കഴിഞ്ഞ് വന്ന സിനിമകളിലെല്ലാം ഇതുപോലെ സീരിയസ് ആയ റോളുകളായിരുന്നു. അതുകൊണ്ട് കുറെ കഥകള്‍ക്ക് ഞാന്‍ നോ പറഞ്ഞു. ഉള്ളില്‍ പേടിയും ഉണ്ടായിരുന്നു. ഇനി സിനിമ വരുമോ എന്നറിയില്ല. എന്തിന് വേണ്ടിയാണീ കാത്തിരിക്കുന്നത് എന്നും അറിയില്ല. ഒരു ഉറപ്പുമില്ല ഞാന്‍ ഉദ്ദേശിച്ച കഥാപാത്രം വരുമോ എന്ന്.

പിന്നീടാണ് ഈ സിനിമയുടെ കണ്ടട്രോളര്‍ എന്നെ വിളിക്കുന്നത്. അങ്ങനെ കഥ കേള്‍ക്കാന്‍ പോയി. അപ്പൊ സംവിധായകന്‍ എന്നോട് പറഞ്ഞു ഞാന്‍ ഇതുവരെ സിനിമയൊന്നും ചെയ്തിട്ടില്ല. അസിസ്റ്റ് പോലും ചെയ്തിട്ടില്ലെന്ന്. അത് കേട്ടപ്പോള്‍ പ്രതീക്ഷയിക്ക് ചെറിയ കോട്ടം തട്ടിയെങ്കിലും കഥ കേട്ട ആദ്യ 20 മിനിറ്റില്‍ തന്നെ എനിക്കിഷ്ടപ്പെട്ടു. പിന്നെ കാത്തിരിപ്പായിരുന്നു. എന്നെ വിളിക്കുമോ എന്ന സംശയവും. എന്നെ വേണ്ടാ എന്ന് വെച്ചോ എന്ന് വരെ ചിന്തിച്ചു. കാരണം അതാണല്ലോ പതിവ്. കാരണം നല്ല കഥകളൊന്നും ഒരിക്കലും നമ്മളെ പോലുള്ളവര്‍ക്ക് വരില്ല. മെയ്ന്‍ ആളുകള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം പറ്റി ഡെയ്റ്റ് ഒഴിഞ്ഞാലാണ് നമുക്ക് അവസരം കിട്ടു. അതുപോലെ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അമിത്ത് ചക്കാലക്കല്‍

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച് പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുവം. അെമിത് ചക്കാലക്കലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.

ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഡാന്‍ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്‌ടെയിന്റ്‌മെന്റ് വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നു.

Next Story

Popular Stories