സുന്ദരിയാണെന്ന് അമിതാഭ് ബച്ചന്; ഗീത ഗോപിനാഥിന്റെ മറുപടി
കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം. ‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. […]

കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം.
‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. എക്കാലത്തെയും ഇതിഹാസതാരമാണ് അദ്ദേഹം. ഇത് വളരെയധികം പ്രത്യേകതയുള്ളതാണ്.’
ഗീതയുടെ ഈ ട്വീറ്റിന് മറുപടിയുമായി അമിതാഭും രംഗത്തെത്തി. ‘നന്ദി ഗീത ഗോപിനാഥ് ജീ, ആ ഷോയില്‍ ഞാന്‍ നിങ്ങളെക്കുറിച്ച് പറഞ്ഞതെല്ലാം സത്യസന്ധമായി മനസില്‍ തട്ടി പറഞ്ഞതാണ്.’
അതേസമയം, അമിതാഭിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗവും രംഗത്തെത്തി. സാമ്പത്തികവിദഗ്ദ എന്നനിലയില്‍ ഗീതയുടെ നേട്ടങ്ങള്‍ പറയാതെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചത്. നടത്തിയത് സെക്സിസ്റ്റ് പരാമര്‍ശമാണെന്ന് ഒരു വിഭാഗം ആരോപിച്ചു. അദ്ദേഹം ഇങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. രഘുറാം രാജനോ കൗശിക് ബസുവോ ആയിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം അമിതാഭ് നടത്തില്ലായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
2019 മുതല്‍ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. ആ പദവിയിലെത്തിയ ആദ്യ വനിതാ കൂടിയാണ്.