തമിഴ്നാട് ലക്ഷ്യമിട്ട് അമിത്ഷാ; അഴഗിരിയേയും രജനികാന്തിനേയും കണ്ടേക്കും; ഡിഎംകെ മുന്‍ എംപി ബിജെപിയിലേക്ക്
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം. അമിത്ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എംകെ അഴഗിരിയുടെ വിശ്വസ്ഥനും മുന്‍ ഡിഎംകെ മുന്‍ എംപിയുമായ രാമലിംഗം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനുമായി കൂടികാഴ്ച്ച നടത്തി. രാമലിംഗത്തിന്റെ ബിജെപി പ്രവേശനത്തിന് മുന്നോടിയായാണ് കൂടികാഴ്ച്ചയെന്നും അമിത്ഷായെ കാണാന്‍ അനുമതി തേടിയെന്നുമാണ് സൂചന. അഴഗിരി എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാമലിംഗത്തിന്റെ നീക്കങ്ങള്‍. തമിഴ്നാട്ടില്‍ എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ […]

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം. അമിത്ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എംകെ അഴഗിരിയുടെ വിശ്വസ്ഥനും മുന്‍ ഡിഎംകെ മുന്‍ എംപിയുമായ രാമലിംഗം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനുമായി കൂടികാഴ്ച്ച നടത്തി. രാമലിംഗത്തിന്റെ ബിജെപി പ്രവേശനത്തിന് മുന്നോടിയായാണ് കൂടികാഴ്ച്ചയെന്നും അമിത്ഷായെ കാണാന്‍ അനുമതി തേടിയെന്നുമാണ് സൂചന.
അഴഗിരി എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാമലിംഗത്തിന്റെ നീക്കങ്ങള്‍. തമിഴ്നാട്ടില്‍ എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് അഴഗിരിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയായിരുന്നു വ്യക്തമാക്കിയത്.
തമിഴ്നടന്‍ രജനികാന്തുമായും അമിത്ഷാ കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന. കൊവിഡ് -19 നു പിന്നാലെ രജനീകാന്ത് പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം അതിനിടെ രജനീകാന്ത് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. താരത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു കൂടികാഴ്ച്ച. സ്വന്തമായി പാര്‍ട്ടിയുണ്ടായിക്കിയില്ലെങ്കില്‍ രജനി ആരെ പിന്തുണക്കുമെന്നത് നിര്‍ണ്ണായകമാണ്.
സ്വന്തമായി പാര്‍ട്ടിയുണ്ടായിക്കിയില്ലെങ്കില്‍ രജനി ആരെ പിന്തുണക്കുമെന്നത് നിര്‍ണ്ണായകമാണ്. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന രജനികാന്തിന്റെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.