Top

ഒടുവില്‍ കേന്ദ്രം മുട്ടുമടക്കുന്നു? കര്‍ഷകരുമായുള്ള ചര്‍ച്ച നേരത്തെയാക്കി അമിത് ഷാ; യോഗം വിളിച്ചു

ന്യൂഡല്‍ഹി: അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാവാത്ത കര്‍ഷകര്‍ക്ക് മുമ്പില്‍ ഒടുവില്‍ കേന്ദ്രം മുട്ടുകുത്തുന്നെന്ന് സൂചന. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പരാജയപ്പെട്ട അഞ്ച് ഘട്ട ചര്‍ച്ചകള്‍ക്ക്് ശേഷമാണ് ആറാമതും കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. അഞ്ചാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഡിസംബര്‍ ഒമ്പതിന് അടുത്ത ചര്‍ച്ച നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ ഇന്ന് വൈകീട്ട് തന്നെ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ അറിയിക്കുകയായിരുന്നു. ‘യോഗം ചേരാമെന്ന് അമിത് ഷാ അറിയിച്ചെന്ന് എനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചു. […]

8 Dec 2020 5:25 AM GMT

ഒടുവില്‍ കേന്ദ്രം മുട്ടുമടക്കുന്നു? കര്‍ഷകരുമായുള്ള ചര്‍ച്ച നേരത്തെയാക്കി അമിത് ഷാ; യോഗം വിളിച്ചു
X

ന്യൂഡല്‍ഹി: അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാവാത്ത കര്‍ഷകര്‍ക്ക് മുമ്പില്‍ ഒടുവില്‍ കേന്ദ്രം മുട്ടുകുത്തുന്നെന്ന് സൂചന. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പരാജയപ്പെട്ട അഞ്ച് ഘട്ട ചര്‍ച്ചകള്‍ക്ക്് ശേഷമാണ് ആറാമതും കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. അഞ്ചാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഡിസംബര്‍ ഒമ്പതിന് അടുത്ത ചര്‍ച്ച നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ ഇന്ന് വൈകീട്ട് തന്നെ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ അറിയിക്കുകയായിരുന്നു.

‘യോഗം ചേരാമെന്ന് അമിത് ഷാ അറിയിച്ചെന്ന് എനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചു. ഏഴുമണിക്കാണ് ചര്‍ച്ച’, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹിക്ക് സമീപത്ത് ഹൈവേകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കള്‍ക്കൊപ്പമാവും യോഗത്തില്‍ പങ്കെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

രാജ്യവ്യാപകമായി കര്‍ഷകര്‍ ഭാരത് ബന്ദ് സംഘടിപ്പിച്ചതിന്റെയും ബന്ദ് ശക്തമായതിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. റെയില്‍ ഗതാഗതമടക്കം തടസപ്പെടുത്തിയാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബന്ദ് പുരോഗമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിലാണ് കേരളം ബന്ദില്‍നിന്നും വിട്ടുനില്‍ക്കുന്നത്.

ഇതിനിടെ, പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചു. കര്‍ഷക സമരത്തിന്റെ ഭാവി ആലോചിക്കാന്‍ പ്രതിപക്ഷം നാളെ കൂടിയാലോചന നടത്തും. തുടര്‍ന്ന് രാഷ്ട്രപതിക്ക് മുന്നില്‍ കൂട്ടായ നിവേദനം സമര്‍പ്പിക്കുമെന്നും ശരദ് പവാര്‍ അറിയിച്ചു.

കോണ്‍ഗ്രസ്, എന്‍സിപി, ഇടത് പാര്‍ട്ടികള്‍, ഡിഎംകെ, ടിആര്‍എസ്, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്കൊപ്പം അണിനിരന്നിട്ടുണ്ട്. നിരവധി നേതാക്കളെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഐഎം നേതാവ് സുഭാഷിണി അലി വീട്ടുതടങ്കലിലാണ്. ആള്‍ ഇന്ത്യാ കിസാന്‍സഭ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി കൃഷ്ണപ്രസാദ്, കെകെ രാഗേഷ് എംപി തുടങ്ങിയ ഇടതു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭീം ആര്‍മി ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് യുപി പൊലീസ് കസ്റ്റഡിയിലാണ്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരായ നടപടി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലില്‍ വെച്ചെന്ന ആരോപണവുമായി നേരത്തെ ആംആദ്മി രംഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ പരാതി. ഔദ്യോഗിക ട്വിറ്റര്‍ പേജീലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അരവിന്ദ് കെജ്രിവാള്‍ സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് തിരികെയെത്തിയ ശേഷമാണ് നടപടിയെന്നും പാര്‍ട്ടി വ്യക്തമാക്കി.

സിപിഐഎം നേതാവ് മറിയം ധാവ്ലേയും രാജസ്ഥാനിലെ സിപിഐഎം നേതാവ് അമ്ര റാമും അറസ്റ്റിലാണ്. കേന്ദ്രകമ്മറ്റി അംഗം അരുണ്‍ മേത്തയെ ഗുജറാത്ത് പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ സിഐടിയു അധ്യക്ഷ സുരേഖ റാണിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Next Story