Top

അപ്രതീക്ഷിതമായി തിരക്കേറിയ റോഡിലിറങ്ങി നടന്ന് അമിത് ഷാ; പ്ലക്കാര്‍ഡെറിഞ്ഞ് പ്രതിഷേധം; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ ചെന്നൈയില്‍ പ്രതിഷേധം. അമിത് ഷാക്കെതിരെ പ്ലക്കാര്‍ഡ് എറിഞ്ഞ പ്രതിഷേധക്കാരനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ‘ഗോ ബാക്ക് അമിത്ഷാ’ എന്നെഴുതിയതായിരുന്നു പ്ലക്കാര്‍ഡ്. ബിജെപി- എഐഎഡിഎംകെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ജിഎസ്ടി റോഡിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് അമിത്ഷാ അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നും ഇറങ്ങി തിരക്കുപിടിച്ച റോഡിലൂടെ നടന്നു നീങ്ങുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം. സുരക്ഷ മുന്‍നിര്‍ത്തി സ്ഥാപിച്ച ബാരിക്കേഡുകള്‍ക്കപ്പുറത്ത് നിന്നായിരുന്നു […]

21 Nov 2020 5:29 AM GMT

അപ്രതീക്ഷിതമായി തിരക്കേറിയ റോഡിലിറങ്ങി നടന്ന് അമിത് ഷാ; പ്ലക്കാര്‍ഡെറിഞ്ഞ് പ്രതിഷേധം; ഒരാള്‍ കസ്റ്റഡിയില്‍
X

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ ചെന്നൈയില്‍ പ്രതിഷേധം. അമിത് ഷാക്കെതിരെ പ്ലക്കാര്‍ഡ് എറിഞ്ഞ പ്രതിഷേധക്കാരനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ‘ഗോ ബാക്ക് അമിത്ഷാ’ എന്നെഴുതിയതായിരുന്നു പ്ലക്കാര്‍ഡ്. ബിജെപി- എഐഎഡിഎംകെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ജിഎസ്ടി റോഡിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം.

പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് അമിത്ഷാ അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നും ഇറങ്ങി തിരക്കുപിടിച്ച റോഡിലൂടെ നടന്നു നീങ്ങുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം.

സുരക്ഷ മുന്‍നിര്‍ത്തി സ്ഥാപിച്ച ബാരിക്കേഡുകള്‍ക്കപ്പുറത്ത് നിന്നായിരുന്നു അമിത്ഷാക്കെതിരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. ഇത് അദ്ദേഹത്തിന്റെ മേല്‍ പതിച്ചിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിഷേധക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അമിത്ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എംകെ അഴഗിരിയുടെ വിശ്വസ്ഥനും മുന്‍ ഡിഎംകെ മുന്‍ എംപിയുമായ രാമലിംഗം നേരത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. രാമലിംഗത്തിന്റെ ബിജെപി പ്രവേശനത്തിന് മുന്നോടിയായാണ് കൂടികാഴ്ച്ചയെന്നും അമിത്ഷായെ കാണാന്‍ അനുമതി തേടിയെന്നുമാണ് സൂചന.

അഴഗിരി എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാമലിംഗത്തിന്റെ നീക്കങ്ങള്‍. തമിഴ്‌നാട്ടില്‍ എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് അഴഗിരിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയായിരുന്നു വ്യക്തമാക്കിയത്.

തമിഴ്‌നടന്‍ രജനികാന്തുമായും അമിത്ഷാ കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന. കൊവിഡ് -19 നു പിന്നാലെ രജനീകാന്ത് പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം അതിനിടെ രജനീകാന്ത് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. താരത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു കൂടികാഴ്ച്ച. സ്വന്തമായി പാര്‍ട്ടിയുണ്ടായിക്കിയില്ലെങ്കില്‍ രജനി ആരെ പിന്തുണക്കുമെന്നത് നിര്‍ണ്ണായകമാണ്.

Popular Stories

    Next Story