‘വാക്സിനെത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കും,’ അമിത് ഷാ
മമത ബാനര്‍ജിയോട് പശ്ചിമബാഗാള്‍ ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തവണ ബംഗാളിനെ താമര നയിക്കുമെന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. പൗരത്വ നിയമ ഭേദഗതി എപ്പോള്‍ നടപ്പാക്കുമെന്ന ചോദ്യത്തിനും അമിത് ഷാ മറുപടി നല്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിഎഎ നിയമചട്ടങ്ങള്‍ കൊണ്ടുവരുത്തതില് തടസ്സമുണ്ടെന്നും കൊവിഡിനെതിരായ വാക്സിന് എത്തിയതിനും രോഗവ്യാപനം കുറഞ്ഞതിനു ശേഷം ഇത് സംബന്ധിച്ചുള്ള ചര്‍ച്ച തുടങ്ങുമെന്നും അമിത് ഷാ […]

മമത ബാനര്‍ജിയോട് പശ്ചിമബാഗാള്‍ ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തവണ ബംഗാളിനെ താമര നയിക്കുമെന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം.
പൗരത്വ നിയമ ഭേദഗതി എപ്പോള്‍ നടപ്പാക്കുമെന്ന ചോദ്യത്തിനും അമിത് ഷാ മറുപടി നല്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിഎഎ നിയമചട്ടങ്ങള്‍ കൊണ്ടുവരുത്തതില് തടസ്സമുണ്ടെന്നും കൊവിഡിനെതിരായ വാക്സിന് എത്തിയതിനും രോഗവ്യാപനം കുറഞ്ഞതിനു ശേഷം ഇത് സംബന്ധിച്ചുള്ള ചര്‍ച്ച തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു.
മതമബാനര്ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്.
‘ എന്റെ ജീവിതത്തില്‍ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നത്. മമത ദീദിയോട് പൊതുജനങ്ങള്‍ക്കുള്ള ദേഷ്യമാണ് ഈ റോഡ് ഷോയില്‍ കാണുന്നത്. ബംഗാളിലെ ജനത്തിന് മാറ്റം ആവശ്യമാണ്. കേവലം മുഖ്യമന്ത്രി മാറുകയല്ല വേണ്ടത്. വികസനത്തിലും പുരോഗതിയിലും സംസ്ഥാനത്തിന് ആകെയുള്ള മാറ്റമാണ് വേണ്ടത്.’ അമിത് ഷാ പറഞ്ഞു.
രവീന്ദ്രനാഥ് ടാഗോറിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും സ്വപ്നങ്ങള്‍ക്കനുസരിച്ച് ബംഗാളിനെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബംഗാളില്‍ നിന്നുള്ള ഒരാളെ തന്നെ നിര്‍ത്തുമെന്നു പറഞ്ഞ അമിത് ഷാ ബിജെപി നേതാക്കള്‍ ബംഗാളിലെത്തുമ്പോള്‍ അവരെ ‘ഔട്ട് സൈഡേര്‍സ്’ എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നെന്നും ആരോപിച്ചു.
‘ ഒരു സംസ്ഥാനത്ത് നിന്നും ജനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോവാത്ത രാജ്യമാണോ അവര്‍ക്ക് (മമതയ്ക്ക്) വേണ്ടത്? ഇന്ദിരഗാന്ധി, പ്രണബ് മുഖര്‍ജി, നരസിംഹ റാവു തുടങ്ങിയവര്‍ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവരെയും പുറത്തുനിന്നു വന്നവര്‍ എന്ന് വിളിക്കുമായിരുന്നോ? പക്ഷെ പേടിക്കേണ്ട, നിങ്ങളെ തോല്‍പ്പിക്കാന്‍ ദല്‍ഹിയില്‍ നിന്നും ആരും വരില്ല. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബംഗാളില്‍ നിന്നൊരാള്‍ നിങ്ങള്‍ക്കെതിരെ മത്സരിക്കും,’ അമിത് ഷാ മമതാ ബാനര്‍ജിയോടായി പറഞ്ഞു.