കര്‍ഷകനേതാക്കള്‍ക്ക് അമിത് ഷായുടെ ഫോണ്‍കോള്‍; ചൊവാഴ്ച ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍
ദില്ലി: കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്രം. അമിത് ഷാ കര്‍ഷകപ്രതിനിധികളുമായി ഫോണിലൂടെ സംസാരിച്ചെന്ന് ബികെയു പ്രസിഡന്റ് ബൂട്ടാ സിങ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കര്‍ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് കത്തയ്ക്കുമെന്ന് അമിത് പറഞ്ഞതായും ബൂട്ടാ സിങ് അറിയിച്ചു. ചൊവ്വാഴ്ച കര്‍ഷക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചാ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കഴിഞ്ഞദിവസം കര്‍ഷകര്‍ തള്ളിയിരുന്നു. […]

ദില്ലി: കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്രം.
അമിത് ഷാ കര്‍ഷകപ്രതിനിധികളുമായി ഫോണിലൂടെ സംസാരിച്ചെന്ന് ബികെയു പ്രസിഡന്റ് ബൂട്ടാ സിങ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കര്‍ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് കത്തയ്ക്കുമെന്ന് അമിത് പറഞ്ഞതായും ബൂട്ടാ സിങ് അറിയിച്ചു.
ചൊവ്വാഴ്ച കര്‍ഷക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചാ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കഴിഞ്ഞദിവസം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമായി അമിത് രംഗത്തെത്തിയത്.
കര്‍ഷകസമരം ശക്തമായി അഞ്ചാം ദിവസത്തിലെത്തിയതോടെ ബിജെപി ഉന്നതതല യോഗം ചേര്‍ന്നു. ബിജെ.പി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയില്‍ നടന്ന യോഗത്തില്‍ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.