‘അമിത് ഷാ, ലോക്കല്‍ ബിസിനസ് ഗുജറാത്ത്’; ആഭ്യന്തര മന്ത്രിയെ തെറ്റായി ടാഗുചെയ്ത് രാജീവ് ചന്ദ്രശേഖര്‍
കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്‍സൂഖ് മാണ്ഡവ്യയുടെ ട്വിറ്റര്‍ പിഴവുകള്‍ കുത്തിപ്പൊക്കിയ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ ഇര. ഇത്തവണ മലയാളിയും സാക്ഷാല്‍ ഐടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിലാണ് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പിഴച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായി അറിയിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പിഴവ് സംഭവിച്ചത്. പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി […]
10 July 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്‍സൂഖ് മാണ്ഡവ്യയുടെ ട്വിറ്റര്‍ പിഴവുകള്‍ കുത്തിപ്പൊക്കിയ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ ഇര. ഇത്തവണ മലയാളിയും സാക്ഷാല്‍ ഐടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിലാണ് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പിഴച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായി അറിയിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പിഴവ് സംഭവിച്ചത്.

പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗു ചെയ്ത രാജീവ് ചന്ദ്രശേഖറിന് അമിത് ഷായെ ടാഗുചെയ്പ്പോള് തെറ്റുപറ്റി. ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗുചെയ്യുന്നതിന് പകരം ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഒരു ചെറുകിട വ്യവസായിയെയാണ് ഐടി മന്ത്രി ടാഗുചെയ്തത്. അതേസമയം, പോസ്റ്റുചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കമന്റുകളില്‍ തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഇതുവരെ ആ തെറ്റ് തിരുത്തപ്പെട്ടിട്ടില്ല.

മുന്‍പ് രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്ന് തുടങ്ങി, മഹാത്മാഗാന്ധി നമ്മുടെ പിതാവിന്റെ രാഷ്ട്രമാണെന്ന് വരെ പറയുന്ന പുതിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ സോഷ്യല്‍ മീഡിയ പിഴവുകളും ഇത്തരത്തില്‍ ചര്‍ച്ചയായിരുന്നു.
‘രാഹുല്‍ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്.എസ്.എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട്’ എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. ഇത്തരത്തിലുള്ള പല പ്രയോഗങ്ങളും മന്ത്രി ഇപ്പോഴും തന്റെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്നതും ചര്‍ച്ചയായിരുന്നു.
Also Read: വ്ളോഗര്‍ റൈസിന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; കോടതിയെ സമീപിച്ച് ഭാര്യ