Top

‘അമിത്ഷായ്ക്ക് 1200 കിലോമീറ്റര്‍ അകലെ റോഡ് ഷോ നടത്താം, വാതിലിന് മുന്നിലുള്ള കര്‍ഷകരെ കണ്ടുകൂട’; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിഷേധിക്കുന്ന കര്‍കരുമായി ചര്‍ച്ച നടത്തുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന നിശബ്ദതയെ ചോദ്യം ചെയ്തും മന്‍കി ബാത്തില്‍ മോദി കാര്‍ഷിക ബില്ലിനെ പ്രകീര്‍ത്ത് സംസാരിച്ചതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വിരമര്‍ശനമുന്നയിച്ചത്. മന്‍കി ബാത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എന്തിനാണ് കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ഹൈദരാബാദില്‍ റോഡ് ഷോ നടത്താന്‍ […]

29 Nov 2020 6:38 AM GMT

‘അമിത്ഷായ്ക്ക് 1200 കിലോമീറ്റര്‍ അകലെ റോഡ് ഷോ നടത്താം, വാതിലിന് മുന്നിലുള്ള കര്‍ഷകരെ കണ്ടുകൂട’; ബിജെപിക്കെതിരെ കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിഷേധിക്കുന്ന കര്‍കരുമായി ചര്‍ച്ച നടത്തുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന നിശബ്ദതയെ ചോദ്യം ചെയ്തും മന്‍കി ബാത്തില്‍ മോദി കാര്‍ഷിക ബില്ലിനെ പ്രകീര്‍ത്ത് സംസാരിച്ചതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വിരമര്‍ശനമുന്നയിച്ചത്. മന്‍കി ബാത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എന്തിനാണ് കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഹൈദരാബാദില്‍ റോഡ് ഷോ നടത്താന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അമിത് ഷായ്ക്ക് കഴിയും. കര്‍ഷകര്‍ വെറും 15 കിലോമീറ്റര്‍ അകലെയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അവരെ കാണാന്‍ തയ്യാറാവുന്നില്ല’, സുര്‍ജേവാല പറഞ്ഞു.

‘ഈ മൂന്ന് നിയമങ്ങളുടെ കാര്യത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. ഇടനിലക്കാരില്ലെങ്കില്‍, ആരാണ് കര്‍ഷകരില്‍നിന്നും താങ്ങുവില ഉറപ്പിച്ച് വിളകള്‍ വാങ്ങുക? കര്‍ഷകര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി വില്‍പന നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, 86 ശതമാനം കര്‍ഷകരും അഞ്ച് ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. വിളകള്‍ വില്‍ക്കാനായി അടുത്ത ജില്ലകളിലേക്ക് പോലും പോകാന്‍ കഴിയാത്തവരാണ് അവര്‍. ഇന്നത്തെ മന്‍ കി ബാത്തില്‍ മോദിജി ഈ കര്‍ഷക വിരുദ്ധ നിയമങ്ങളെ പ്രകീര്‍ത്തിക്കുകയാണുണ്ടായത്’, അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മൂന്ന് നിയമങ്ങളും അടിയന്തരമായി റദ്ദ് ചെയ്യണമെന്നും കര്‍ഷകരുടെ പേരില്‍ ചുമത്തിയിരിക്കുന്ന 12000 കേസുകളും ഒഴിവാക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധമായും കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറാവണം. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അവരോട് മാപ്പു പറയണം. ബിജെപി വക്താവ് അമിത് മാളവിയ അവരെ ഖലിസ്താനികളെന്നാണ് വിളിച്ചത്’, സുര്‍ജേവാല വിവരിച്ചു.

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം നിലവില്‍ പറഞ്ഞിരിക്കുന്നത്. സമരവേദി മാറ്റിയാല്‍ ചര്‍ച്ച നടത്താമെന്ന അമിത്ഷായുടെ ആവശ്യം കര്‍ഷകര്‍ തള്ളിയിരുന്നു. സമര വദി മാറ്റില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമം പുതിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തിലൂടെ പറഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.

സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള 7 അംഗ കമ്മിറ്റിയുടേതാണ് തീരുമാനം. സമരവേദി മാറ്റില്ലെന്നത് മാത്രമല്ല, ഇത്തരം ഉപാദികളോടെ ചര്‍ച്ചക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Popular Stories

    Next Story