Top

‘മുഖ്യമന്ത്രി മറുപടി പറയണം’; ഡോളര്‍-സ്വര്‍ണക്കടത്തുക്കേസുകളും ശബരിമലയും ആയുധമാക്കി അമിത് ഷാ

സംസ്ഥാന സര്‍ക്കാരിനെതിരെ ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങ് […]

7 March 2021 9:26 AM GMT

‘മുഖ്യമന്ത്രി മറുപടി പറയണം’; ഡോളര്‍-സ്വര്‍ണക്കടത്തുക്കേസുകളും ശബരിമലയും ആയുധമാക്കി അമിത് ഷാ
X

സംസ്ഥാന സര്‍ക്കാരിനെതിരെ ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് പറഞ്ഞു.

യാത്രയുടെ സമാപനച്ചടങ്ങില്‍ കേരളത്തെ ഇകഴ്ത്തി രൂക്ഷവിമര്‍ശനമാണ് കെ സുരേന്ദ്രന്‍ നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്നാണ് സുരേന്ദ്രന്‍ ശംഖുമുഖത്തെ പരിപാടിയില്‍ പറഞ്ഞത്. സുരേന്ദ്രന്റെ വാക്കുകള്‍:

”നവോത്ഥാന നായകന്‍മാര്‍ സ്വപ്‌നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി. എല്ലാ കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ പിആര്‍ പ്രചരങ്ങളിലൂടെ പറയുന്നത് നമ്പര്‍ വണ്‍ കേരളമെന്നാണ്. എന്തിലാണ് കേരളം നമ്പര്‍ വണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇവിടെയാണ്. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മതഭീകരവാദികളുടെ അക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്‌ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.”

Next Story