Top

‘അമിത് ഷാ ആദിവാസി കുടുംബം പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടില്ല’; കഴിച്ചത് പൊതികെട്ടി കൊണ്ടുവന്ന ആഹാരമെന്ന് മമത

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടയില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ആദിവാസി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതായി കാണിച്ച് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാത്രമാണെന്ന് മമത പറഞ്ഞു. ആദിവാസി ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ അമിത് ഷാ കഴിച്ച ഭക്ഷണം പ്രവര്‍ത്തകന്റെ കുടുംബം തയ്യാറാക്കിയതല്ല. അമിത് ഷാ കഴിച്ചത് പുറത്തുനിന്ന് കൊണ്ടുവന്ന ആഹാരമാണെന്നും മമത ആരോപിച്ചു. ബംഗാളിലെ ബംഗുര ജില്ലയില്‍ അമിത് ഷാ ആദിവാസി കുടുംബത്തിനൊപ്പം […]

23 Nov 2020 9:09 AM GMT

‘അമിത് ഷാ ആദിവാസി കുടുംബം പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടില്ല’; കഴിച്ചത് പൊതികെട്ടി കൊണ്ടുവന്ന ആഹാരമെന്ന് മമത
X

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടയില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ആദിവാസി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതായി കാണിച്ച് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാത്രമാണെന്ന് മമത പറഞ്ഞു. ആദിവാസി ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ അമിത് ഷാ കഴിച്ച ഭക്ഷണം പ്രവര്‍ത്തകന്റെ കുടുംബം തയ്യാറാക്കിയതല്ല. അമിത് ഷാ കഴിച്ചത് പുറത്തുനിന്ന് കൊണ്ടുവന്ന ആഹാരമാണെന്നും മമത ആരോപിച്ചു. ബംഗാളിലെ ബംഗുര ജില്ലയില്‍ അമിത് ഷാ ആദിവാസി കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണിത്.

അമിത് ഷാ കത്ര ജില്ലയിലെ ബംഗുര സന്ദര്‍ശിച്ചതിനു തൊട്ട് പിന്നാലെ മമതയും സ്ഥലത്തെത്തി. ബംഗുരയില്‍ നടന്ന പരിപാടിയില്‍ ത്രിണമൂല്‍ വീണ്ടും ബംഗാളില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മമത പ്രസ്താവിച്ചു.

ഞങ്ങളുടെ സര്‍ക്കാര്‍ ബംഗാളില്‍ തുടരും, ഞങ്ങള്‍ ജനങ്ങളെ നന്നായി പരിപാലിച്ചു, ജൂണ്‍ വരെ സൗജന്യ റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. തെറ്റായ ആരോപണങ്ങള്‍ അധികകാലം നിലനില്‍ക്കില്ല.

മമതാ ബാനര്‍ജി

അമിത് ഷാ നല്‍കിയ തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി. ബിജെപിയുടെ പണം വാങ്ങിച്ചോ പക്ഷേ നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും മമത മുമ്പ് വോട്ടര്‍മാരോട് പറഞ്ഞിരുന്നു.

Popular Stories

    Next Story