Top

‘ബംഗാള്‍ ജനത ആവശ്യപ്പെട്ടാല്‍ രാജിവെക്കും’; മമതയോട് അമിത് ഷാ

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ കൂച്ച് ബഹാറില്‍ നടന്ന മരണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ വാഗ്വാദം തുടരുന്നു. ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന മമതയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അമിത് ഷാ. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും പക്ഷെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് മമത മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ‘ ദീതി എന്റെ […]

11 April 2021 11:17 PM GMT

‘ബംഗാള്‍ ജനത ആവശ്യപ്പെട്ടാല്‍ രാജിവെക്കും’; മമതയോട് അമിത് ഷാ
X

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ കൂച്ച് ബഹാറില്‍ നടന്ന മരണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ വാഗ്വാദം തുടരുന്നു. ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന മമതയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അമിത് ഷാ.

ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും പക്ഷെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് മമത മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.

‘ ദീതി എന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പശ്ചിമബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ എന്റെ പേപ്പറുകള്‍ താഴെവെക്കാനും തലകുനിക്കാനും തയ്യാറാണ്. പക്ഷെ മെയ് രണ്ടിന് മമതയ്ക്ക് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരും,’ അമിത് ഷാ പറഞ്ഞു.

ബസിര്‍ഹട്ടില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് നാല് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു മമത അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത്.

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നടപ്പില്‍ വരുത്തുമെന്നും സിഎഎയ്‌ക്കെതിരായി തൃണമൂല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പാസാക്കിയ പ്രമേയം എടുത്തുകളയുമെന്നും അമിത് ഷാ റാലയില്‍ വെച്ച് പറഞ്ഞു. ബംഗാളിലെ അനധികൃത കുടിയേറ്റക്കാരെ മമത പിന്തുണയ്ക്കുകയാണെന്നും രാജ്യത്തെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഈ കുടിയേറ്റക്കാര്‍ കലാപം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

Next Story

Popular Stories