
എന്തൊക്കെ സംഭവിച്ചാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധി കാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
‘യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. നിതീഷ് കുമാര്‍ തന്നെയായിരിക്കും ഹബിഹാറില് മുഖ്യ മന്ത്രിയാവുക. ഞങ്ങള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് പാലിക്കുക തന്നെ ചെയ്യും’. നിതീഷ് കുമാറിന്റെ ജെഡിയുവിനെക്കാള്‍ ഭൂരിപക്ഷം ബി ജെപിക്ക് ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമോ എന്ന ദേശിയ മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു അമിത് ഷാ.
- TAGS:
- Amit Sha
- Bihar Election
- BJP
- NDA
Next Story