ഫലം കാണാതെ അമിത്ഷാ-രജനീകാന്ത് കൂടികാഴ്ച്ച; നിലപാടില്‍ മാറ്റമില്ലാതെ രജനി; ഷാ മടങ്ങി
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയായിരുന്നു രജനീകാന്തുമായുള്ള കൂടികാഴ്ച്ച. എന്നാല്‍ അത് ഫലം കാണാതെ അമിത്ഷാ മടങ്ങി. താന്‍ രജനികാന്തുമായി കൂടികാഴ്ച്ച നടത്തിയെന്നും എന്നാല്‍ അനുകൂലമായ പ്രതികരണം അല്ല ഉണ്ടായതെന്നും ബിജെപി കോര്‍കമ്മിറ്റിയില്‍ അമിത്ഷാ വ്യക്തമാക്കി. ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ കുടുംബത്തില്‍ നിന്നും നേരത്തെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ആവശ്യമുള്ള നടത്താമെന്നുമായിരുന്നു രജനികാന്തിന്റെ ചര്‍ച്ചയെകുറിച്ച് അമിത്ഷാ യോഗത്തില്‍ വ്യക്തമാക്കിയത്. അമിത്ഷാ തമിഴ്നാട്ടിലെത്തിയെങ്കിലും […]

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയായിരുന്നു രജനീകാന്തുമായുള്ള കൂടികാഴ്ച്ച. എന്നാല്‍ അത് ഫലം കാണാതെ അമിത്ഷാ മടങ്ങി. താന്‍ രജനികാന്തുമായി കൂടികാഴ്ച്ച നടത്തിയെന്നും എന്നാല്‍ അനുകൂലമായ പ്രതികരണം അല്ല ഉണ്ടായതെന്നും ബിജെപി കോര്‍കമ്മിറ്റിയില്‍ അമിത്ഷാ വ്യക്തമാക്കി.
ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ കുടുംബത്തില്‍ നിന്നും നേരത്തെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ആവശ്യമുള്ള നടത്താമെന്നുമായിരുന്നു രജനികാന്തിന്റെ ചര്‍ച്ചയെകുറിച്ച് അമിത്ഷാ യോഗത്തില്‍ വ്യക്തമാക്കിയത്.
അമിത്ഷാ തമിഴ്നാട്ടിലെത്തിയെങ്കിലും രാഷ്ട്രീയ അജണ്ടകള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വേണം വിലയിരുത്താന്‍. അതേസമയം ബിജെപിയും അണ്ണാ ഡിഎംകെയ്ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി- എഡിഎംകെ സഖ്യം ഒന്നിച്ച് മത്സരിക്കുമെന്നാണ് അമിത് ഷായുടെ സന്ദര്‍ശന ശേഷമുണ്ടായിരിക്കുന്ന പ്രഖ്യാപനം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു അമിത്ഷായുടെ തമിഴ്നാട് സന്ദര്‍ശനം. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിച്ച് സഖ്യം വിപുലീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
അമിത്ഷാ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചയായിരുന്നു നടന്നത്. രജനീകാന്തുമായി കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഗുരുമൂര്‍ത്തിയുമായുള്ള കൂടികാഴ്ച്ച.
ചെന്നൈയിലെത്തിയ അമിത് ഷാ എംജിആറിന്റെയും ജയലളിതയുടെയും ചിത്രങ്ങളില്‍ പുഷ്പ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.