‘പന്ന പ്രമുഖാ’യി അമിത്ഷാ; ഗുജറാത്തില്‍ ബിജെപിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം ഇതാണ്
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഗുജറാത്തിലെ ഗാന്ധി നഗര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സംസ്ഥാനത്തെ നാരാണ്‍പുര നിയോജക മണ്ഡലത്തിലെ ‘പന്ന പ്രമുഖ്’ ആയി നിയമിച്ചു. മൈക്രോ ബൂത്ത് ലെവല്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് വോട്ടര്‍ പട്ടികയിലെ ഒരു പേജിന്റെ ഉത്തരവാദിത്വമുള്ള ‘പന്ന പ്രമുഖ്’ ആയി അമിത്ഷായെ നിയമിച്ചത്. മണ്ഡലത്തിലെ ശിവ്കുഞ്ജ് സൊസൈറ്റിയിലെ 10ാം വാര്‍ഡിലെ 38ാം ബൂത്തിലെ വോട്ടര്‍പട്ടികയുടെ ഒരു പേജിന്റെ ഉത്തരവാദിത്വമാണ് അമിത്ഷാക്കുള്ളത്. നേരത്തെ ഈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു […]

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഗുജറാത്തിലെ ഗാന്ധി നഗര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സംസ്ഥാനത്തെ നാരാണ്‍പുര നിയോജക മണ്ഡലത്തിലെ ‘പന്ന പ്രമുഖ്’ ആയി നിയമിച്ചു. മൈക്രോ ബൂത്ത് ലെവല്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് വോട്ടര്‍ പട്ടികയിലെ ഒരു പേജിന്റെ ഉത്തരവാദിത്വമുള്ള ‘പന്ന പ്രമുഖ്’ ആയി അമിത്ഷായെ നിയമിച്ചത്.
മണ്ഡലത്തിലെ ശിവ്കുഞ്ജ് സൊസൈറ്റിയിലെ 10ാം വാര്‍ഡിലെ 38ാം ബൂത്തിലെ വോട്ടര്‍പട്ടികയുടെ ഒരു പേജിന്റെ ഉത്തരവാദിത്വമാണ് അമിത്ഷാക്കുള്ളത്. നേരത്തെ ഈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അമിത്ഷാ.
പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനാണ് അമിത്ഷായെ ‘പന്ന പ്രമുഖ്’ ആയി നിയമിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു. മറ്റു ‘പന്ന പ്രമുഖു’മാരെയും ബിജെപി തെരഞ്ഞെടുത്തിട്ടുണ്ട്.
ഒരു പന്ന പ്രമുഖിന് 60 വോട്ടര്‍മാരുള്ള 8-12 കുടുംങ്ങളുടെ ഉത്തരവാദിത്വമാണ് വരിക. അമിത് ഷാ കണ്ടെത്തിയ തന്ത്രമായാണ് ഈ രീതിയെ കരുതുന്നത്. 2007ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബിജെപി ഈ രീതി ആദ്യം പരീക്ഷിക്കുന്നത്.
സംസ്ഥാനത്തെ 52,000 പോളിംഗ് ബൂത്തുകളിലായി 15 ലക്ഷം ‘പന്ന പ്രമുഖ്’മാരെയാണ് ബിജെപി തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ ബൂത്തിലും 1000ത്തിനടുത്ത് വോട്ടര്‍മാരാണുണ്ടാവുക.