അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ഈ പാര്‍ട്ടി തടയുമോ?; വിമര്‍ശനവുമായി അമിത്ഷാ
ഗുവാഹത്തി: അസമില്‍ വീണ്ടും അധികാരത്തിലെത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി. രണ്ടാമതും അധികാരത്തിലെത്താനുള്ള ബിജെപി ശ്രമങ്ങളില്‍ അവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത് പുതിയതായി രൂപീകരിച്ച പാര്‍ട്ടികളാണ്. അതില്‍ തന്നെ അസം സ്റ്റുഡന്റ്സ് യൂണിയനും അസം ജാത്യാത്ഭാദി യുവ ചത്ര പരിഷത്തും ചേര്‍ന്ന് രൂപീകരിച്ച അസം ജാതീയ പരിഷത്ത് എന്ന പാര്‍ട്ടിയെയാണ് ബിജെപി ഭയക്കുന്നത്. അസമില്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന അസം ജാതീയ പരിഷത്തിനെതിരെ […]

ഗുവാഹത്തി: അസമില്‍ വീണ്ടും അധികാരത്തിലെത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി.
രണ്ടാമതും അധികാരത്തിലെത്താനുള്ള ബിജെപി ശ്രമങ്ങളില്‍ അവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത് പുതിയതായി രൂപീകരിച്ച പാര്‍ട്ടികളാണ്. അതില്‍ തന്നെ അസം സ്റ്റുഡന്റ്സ് യൂണിയനും അസം ജാത്യാത്ഭാദി യുവ ചത്ര പരിഷത്തും ചേര്‍ന്ന് രൂപീകരിച്ച അസം ജാതീയ പരിഷത്ത് എന്ന പാര്‍ട്ടിയെയാണ് ബിജെപി ഭയക്കുന്നത്.
അസമില്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന അസം ജാതീയ പരിഷത്തിനെതിരെ സംസ്ഥാനത്തെത്തിയ അമിത് ഷാ തന്നെ വിമര്‍ശനവുമായി രംഗതെത്തി.
തെരഞ്ഞെടുപ്പ് വരുന്നു. ചിലര്‍ പ്രക്ഷോഭങ്ങളുടെ വഴി സ്വീകരിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഈ പ്രക്ഷോഭങ്ങള്‍ ചെയ്യുന്നത്. അവ വികസനത്തിലേക്കോ തൊഴില്‍ രൂപീകരണത്തിലേക്കോ അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിലേക്കോ നയിക്കുമോ?. അസമിലെ യുവത്വം രക്തസാക്ഷികളാവുന്നതിലേക്ക് മാത്രമേ നയിക്കൂവെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ ചിലര്‍ ഇപ്പോള്‍ നിറം മാറി പുതിയ രാഷ്ട്രീ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ വിഭജിച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിജയിക്കാന്‍ സഹായിക്കാനാണ് അവരുടെ ഗൂഢാലോചന. പക്ഷെ അവര്‍ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.