
ജര്‍മനിയില്‍ നടക്കുന്ന ബോക്സിങ് ലോകകപ്പില്‍ ഇന്ത്യയുടെ അമിത് പങ്കലിന് സ്വര്‍ണം. 52 കിലൊഗ്രാം വിഭാഗത്തിലാണ് നേട്ടം. ജര്‍മനിയുടെ അര്ജിഷ്ടി ടെര്തെര്യാന് ഫൈനലില്‍ മത്സരിക്കാതെ പിന്മാറുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കല്‍ വെള്ളി നേടിയിരുന്നു. സെമിയില്‍ ഫ്രാന്‍സ് താരം ബില്ലാല്‍ ബെന്നമ്മയെ പരാജയപ്പെടുത്തിയാണ് താരം ഫൈനലില്‍ എത്തിയത്.
പരുക്കിനെ തുടര്‍ന്ന് 91 കിലൊഗ്രാം വിഭാഗത്തില്‍ സതിഷ്കുമാറിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫ്രാന്‍സിന്റെ ജാമില്‍ ഡിനിയെ കീഴടക്കിയാണ് സതീഷ് ഫൈനലില്‍ എത്തിയത്. 57 കിലൊഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷിയും മനീഷയും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. സാക്ഷി രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ സോണിയ ലാതറിനേയും, സാക്ഷി ജര്‍മനിയുടെ റമോനയേയുമാണ് സെമിയില്‍ തോല്‍പ്പിച്ചത്.
- TAGS:
- Amit Panghal
Next Story