Top

തരൂരില്‍ പികെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല; അടിത്തട്ടിലേയും ജില്ലാ നേതൃത്വത്തിലേയും എതിര്‍പ്പിന് വഴങ്ങി സിപിഐഎം

മന്ത്രി എ കെ ബാലന്റെ ഭാര്യ പി ക ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകില്ല. ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പികെ ജമീലയെ മത്സരിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കടുത്ത അഭിപ്രായമുയര്‍ന്നതോടെയാണ് സിപിഐഎം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്. ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ […]

7 March 2021 8:52 AM GMT

തരൂരില്‍ പികെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല; അടിത്തട്ടിലേയും ജില്ലാ നേതൃത്വത്തിലേയും എതിര്‍പ്പിന് വഴങ്ങി സിപിഐഎം
X

മന്ത്രി എ കെ ബാലന്റെ ഭാര്യ പി ക ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകില്ല. ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പികെ ജമീലയെ മത്സരിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കടുത്ത അഭിപ്രായമുയര്‍ന്നതോടെയാണ് സിപിഐഎം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്.

ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ. ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ ധാരണയായി.

ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിയിക്ക് ദോഷം ചെയ്യുമെന്നായിരുന്നു തരൂരിലെ സിപിഐഎമ്മിന്റെ വിലയിരുത്തല്‍.

പികെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയമായിട്ടില്ല. ഇപ്പോള്‍ ഉയരുന്നത് അബദ്ധജടിലമായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റര്‍ പതിപിച്ചതിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണ്. സേവ് സിപിഐഎം എന്ന കൂട്ടായ്മ ഇപ്പോഴില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ കൊടുക്കുന്ന വാര്‍ത്തകളെല്ലാം അബദ്ധജടിലമാണ്. വാസ്തവ വിരുദ്ധമാണ്. ഒരു സ്ഥാനാര്‍ത്ഥിയെയും നിലവില്‍ തീരുമാനിച്ചിട്ടില്ല. ഈ പ്രക്രിയക്കിടയില്‍ ചില സ്ഥാനാര്‍ത്ഥകള്‍ വരും. ചിലര്‍ പോവും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രക്രിയയല്ല’, എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റര്‍ പതിപ്പിച്ചത് ഇരുട്ടിന്റെ സന്തതികളാണ്. സേവ് സിപിഐഎം ഫോറം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ജീവിതമെല്ലാം തുറന്നപുസ്തകമാണെന്നും തന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും ബാലന്‍ പറഞ്ഞു. ‘മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം ഉയര്‍ന്നിട്ടുണ്ട്. ഇത് സിപിഐഎം വോട്ടുകള്‍ മാത്രമല്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും. മാത്രമല്ല, അത് എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തോടെയായിരിക്കും’, അദ്ദേഹം അഭിപ്രായപ്പെട്ടു.

എകെ ബാലന്റെ ഭാര്യ പിതെ ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പാലക്കാട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. സിപിഐഎം ഓഫീസ് പരിസരം, മന്ത്രി എകെ ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍.

കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരുടെയും പേരെടുത്ത് പറയാതെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക’, ‘അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പിക്കല്‍ തുടര്‍ ഭരണം ഇല്ലാതാക്കും’ എന്നും പോസ്റ്ററുകളില്‍ പറയുന്നു.

Next Story