Top

കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി; സിന്ധ്യയ്ക്കും സോനോവാളിനും സാധ്യത

കന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയേയും മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനേയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. അടുത്തവര്‍ഷം നടക്കുന്ന നിര്‍ണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ വന്‍ അഴിച്ചുപണിയുണ്ടായേക്കും. ജൂലൈ 19ന് ആരംഭിക്കുന്ന ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിക്കുകയും ചെയ്യുമെന്നാണ് സൂചന. അതിനിടെ നരേന്ദ്രമോദി സര്‍ക്കാരില്‍ സുപ്രധാനമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. യു പി ഉള്‍പ്പടെയുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ […]

30 Jun 2021 2:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി; സിന്ധ്യയ്ക്കും സോനോവാളിനും സാധ്യത
X

കന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയേയും മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനേയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. അടുത്തവര്‍ഷം നടക്കുന്ന നിര്‍ണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ വന്‍ അഴിച്ചുപണിയുണ്ടായേക്കും. ജൂലൈ 19ന് ആരംഭിക്കുന്ന ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിക്കുകയും ചെയ്യുമെന്നാണ് സൂചന. അതിനിടെ നരേന്ദ്രമോദി സര്‍ക്കാരില്‍ സുപ്രധാനമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

യു പി ഉള്‍പ്പടെയുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോള്‍ കേന്ദ്രമന്ത്രിസഭയിലും അതിന്റെ പ്രതിഫലനം ഉള്‍ക്കൊള്ളുന്ന തീരുമാനങ്ങള്‍ ബി ജെ പി നടത്തുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് തന്നെ നല്കുമെന്നാണ് അറിയുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള സിന്ധ്യക്ക് യു പി തെരഞ്ഞെടുപ്പിലും മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്ന് ബി ജെ പി വിലയിരുത്തുന്നു. അതു തന്നെയാണ് സിന്ധ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.

എന്നാല്‍ അസം മുന്‍ മുഖ്യമന്ത്രി സര്‍ബാന്ദ സോനോവാള്‍ ബി ജെ പി യുടെ മുതിര്‍ന്ന നേതാവാണ്. തുടര്‍ച്ചയായി രണ്ടാംതവണയും അസമില്‍ ബി ജെ പി അധികാരത്തിലെത്തിയിട്ടും ഹിമന്ദബിശ്വ ശര്‍മ്മയ്ക്കുവേണ്ടി സോനോവാള്‍ അധികാരം വിട്ടൊഴിയുകയായിരുന്നു. സോനാവാളിന്റെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള കടന്നുവരവ് ഏറെക്കുറെ ഉറപ്പാണ്. പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും കഴിഞ്ഞയാഴ്ച്ച സോനോവാള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ ബിഹാറില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രതിനിധ്യം ഉറപ്പിക്കാനും ബി ജെ പി തീരുമാനമെടുത്തേക്കും. കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണി സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്.

Next Story