ദീദിയുടെ ‘പണിയില്‍’ ബിജെപിക്ക് അടിപതറുന്നോ?; പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതാക്കളെത്തി
തൃപുരയിലെ ബിജെപി നേതാക്കളുമായി ഈ സംഘം ദ്വിദിന കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
17 Jun 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ വിമർശനമുയർത്തുന്ന ഒരു വിഭാഗം എംഎല്‍എമാർ തൃണമൂലിലേക്ക് എത്തുമെന്ന് സൂചന വന്നതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി ദേശീയ നേതാക്കള്‍ തൃപുരയിലെത്തി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കളാണ് തൃപുരയിലെത്തിയത്. തൃപുരയിലെ ബിജെപി നേതാക്കളുമായി ഈ സംഘം ദ്വിദിന കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ നേതാക്കള്‍ മുതലായവരെല്ലാം മീറ്റിംഗില്‍ പങ്കെടുക്കുകയാമെന്നാണ് വിവരം. ബിഎല്‍ സന്തോഷിനൊപ്പം അസമിലേയും തൃപുരയിലേയും ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി ഫണിന്ദ്ര നാഥ് ശര്‍മ്മ, നോര്‍ത്ത് ഈസ്റ്റ് ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി അജയ് ജംവാല്‍ ബൈജാന് എന്നിവരും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിയുമായി സഹകരിച്ചിരുന്ന നേതാക്കള്‍ കൂട്ടമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിന് പിന്നാലെ തൃപുരയിലെ ബിജെപി നേതാക്കളേയും തൃണമൂലിലെത്തിക്കാന്‍ മമത ബാനര്‍ജി കരുനീക്കം നടത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ബിപ്ലവ് ദേവിനെതിരെ ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. വിമതരുടെ പരാതികള്‍ക്കെതിരെ അമിത് ഷാ മുഖംതിരിച്ചതോടെ എംഎല്‍എമാർ ഭീഷണികളുയർത്തിയിരുന്നു. അമിത് ഷായുടെ സമീപനം അംഗീകരിക്കാനിവില്ലെന്ന നിലപാടിലാണ് വിമതർ.
വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവ് സുദീപ് ബര്‍മ്മയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കായിരുന്നു. ഷായുടെ നേതൃത്തില്‍ നടന്ന ഈ നീക്കം പ്രശ്നങ്ങള്‍ വഷളാക്കി. നേരത്തെ തൃണമൂലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സുദീപ് ബര്മ്മന് ഇതോടെ തിരികെ മമതയ്ക്കൊപ്പം ചേരുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. മുകുള്‍ റോയിയുടെ തിരികെ പോക്ക് ബര്‍മ്മന്റെ നീക്കങ്ങള്‍ വേഗത്തിലാക്കുമെന്നാണ് സൂചന.ബിപ്ലവിന്റെ പ്രവൃത്തികളില്‍ അതൃപ്തിയുള്ള മറ്റു എംഎല്‍എമാരും സുദീപിനൊപ്പം ചേര്‍ന്ന് തൃണമൂലിലേക്ക് ചേക്കേറും. ദീദീ ബര്‍മ്മയ്ക്ക് മാപ്പു നല്കിയാല് ബിജെപിയുടെ തൃപുരയിലെ നിലനില്‍പ്പ് തന്നെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്.