Top

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; പരിഹാരം തേടി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.സംസ്ഥാന മുഖ്യമന്ത്രി അമരീന്ദര്‍ സിങും മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ നവജ്യോത് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം സിദ്ദു പ്രിയങ്ക ഗാന്ധിയുമായി ദീര്‍ഘ നേരം കൂടിക്കാഴ്ച്ച നടത്തിയുരുന്നു. തുടര്‍ന്ന് രാത്രിയോടെ രാഹുല്‍ ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച്ച നടത്തി. നേരത്തെ രാഹുല്‍ സിദ്ദുവുമായി കൂടിക്കാഴ്ച്ചയില്ലെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയില്‍ മൂന്നു ദിവസം സന്ദര്‍ശം നടത്തിയെങ്കിലും രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നില്ല. അതിനിടെ […]

1 July 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; പരിഹാരം തേടി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
X

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.സംസ്ഥാന മുഖ്യമന്ത്രി അമരീന്ദര്‍ സിങും മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ നവജ്യോത് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം സിദ്ദു പ്രിയങ്ക ഗാന്ധിയുമായി ദീര്‍ഘ നേരം കൂടിക്കാഴ്ച്ച നടത്തിയുരുന്നു. തുടര്‍ന്ന് രാത്രിയോടെ രാഹുല്‍ ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച്ച നടത്തി. നേരത്തെ രാഹുല്‍ സിദ്ദുവുമായി കൂടിക്കാഴ്ച്ചയില്ലെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയില്‍ മൂന്നു ദിവസം സന്ദര്‍ശം നടത്തിയെങ്കിലും രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നില്ല.

അതിനിടെ സംസ്ഥാനത്തെ നഗര പ്രദേശത്തെ പാര്‍ട്ടി നേതാക്കളുമായി അമരീന്ദര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. മുഖ്യമന്ത്രിയുടെ നിരന്തര വിമര്‍ശകനായി തുടരുന്ന സിദ്ദു പഞ്ചാബ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അധികാരം നിലനിര്‍ത്തണമെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിനും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പഞ്ചാബിലെ പ്രശ്‌നങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഒരു മൂന്നംഗ പാനലിന് രൂപം കൊടുത്തത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് പാനല്‍ അംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ പാര്‍ട്ടി എം പിമാരുമായും എം എല്‍ എമാരുമായും പാനല്‍ ചര്‍ച്ചകള്‍ നടത്തി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള പ്രധാന നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തി. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ , ധനകാര്യമന്ത്രി മന്‍പ്രീത് സിങ്ങ് ബാദല്‍, മുതിര്‍ന്ന നേതാവ് ഹരീഷ് റാവുത്തും ഡല്‍ഹിയില്‍ പ്രതിസന്ധി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ബുധനാഴ്ച്ച ചര്‍ച്ചകള്‍ നടത്തി. പഞ്ചാബ് കോണ്‍ഗ്രസിലെ ഏറ്റുമുട്ടലുകള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉടന്‍ പാര്‍ട്ടി കൈക്കൊള്ളുമെന്നും രാജ്യസഭാ എം പി ഷംഷാര്‍ സിങ്ങ് ദില്ലണ്‍ കഴിഞ്ഞ ദിവസം രാഹുലുമായി കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ നിന്ന് ശിരോമണി അകാലിദള്‍ ബി ജെ പി സഖ്യത്തെ പുറത്താക്കി വന്‍ ഭൂരിപക്ഷത്തോടെ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 77 സീറ്റും നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി അമരീന്ദറും മുതിര്‍ന്ന നേതാവ് സിദ്ദുവുമായി നിലനിന്ന അഭിപ്രായഭിന്നത സര്‍ക്കാരിന്റെ ആദ്യ കാലത്ത് തന്നെ രൂക്ഷമായിരുന്നു. പിന്നീട് സിദ്ദു മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നതിലേക്ക് അത് വളര്‍ന്നു. എന്നാല്‍ 2022ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തുനില്‌ക്കേ അഭിപ്രായഭിന്നത വീണ്ടും കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Next Story