Top

അതികായര്‍ ഒന്നിക്കുന്നോ? ബിജെപിയുമായുള്ള ഏറ്റുമുട്ടലിനിടെ പവാറിനെ വിളിച്ച് മമത, നിര്‍ണായകം

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായുള്ള ഇടവേളകളില്ലാത്ത പോരാട്ടത്തിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക ചര്‍ച്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ബംഗാളില്‍ സമീപകാലത്തുണ്ടായ അതിനിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികാരുടെ ചര്‍ച്ച. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം ബംഗാളിനെ ഉന്നംവെച്ച് നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മമത പവാറുമായി […]

21 Dec 2020 9:31 AM GMT

അതികായര്‍ ഒന്നിക്കുന്നോ? ബിജെപിയുമായുള്ള ഏറ്റുമുട്ടലിനിടെ പവാറിനെ വിളിച്ച് മമത, നിര്‍ണായകം
X

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായുള്ള ഇടവേളകളില്ലാത്ത പോരാട്ടത്തിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക ചര്‍ച്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ബംഗാളില്‍ സമീപകാലത്തുണ്ടായ അതിനിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികാരുടെ ചര്‍ച്ച.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം ബംഗാളിനെ ഉന്നംവെച്ച് നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മമത പവാറുമായി ചര്‍ച്ചചെയ്‌തെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് അറിയിച്ചു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ കേന്ദ്രം സംസ്ഥാനത്ത് നടത്തിയ ഇടപെടലുകളടക്കം മമത പവാറിനോട് വിശദീകരിച്ചു.

‘ബംഗാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മമത ബാനര്‍ജി ശരദ് പവാറിനെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്ന രീതി ഒട്ടും ശരിയല്ല’, നവാബ് മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മമതയും പവാറും ദേശീയ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ആവശ്യമെങ്കില്‍ പവാര്‍ ബംഗാളിലേക്ക് പോകുമെന്നും മാലിക്ക് അറിയിച്ചു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് നാലുമാസംകൂടിയാണ് അവശേഷിക്കുന്നത്. ഏത് വിധേനെയും മമത ബാനര്‍ജി സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ക്ഷയിപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. തൃണമൂലിന്റെ ശക്തരും മമതയോട് വിയോജിപ്പുമുള്ള നേതാക്കളെ പാര്‍ട്ടിയില്‍നിന്നറക്കി ബിജെപി വേദികളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ബിജെപി വഞ്ചകരുടെ പാര്‍ട്ടിയാണെന്നും രാഷ്ട്രീയത്തിനുവേണ്ടി അവരെന്തും ചെയ്യുമെന്നുമുള്ള മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് മമത പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം തൃണമൂലില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 35 വിമത നേതാക്കള്‍ ഒരുമിച്ച് ബിജെപിയില്‍ ചേര്‍ന്നു.

ബിജെപിയെ ചെറുക്കാന്‍ അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തൃണമൂലും ആലോചിക്കുന്നത്. നദ്ദയ്ക്ക് നേരെയുണ്ടായ അക്രമത്തിന് ശേഷം കേന്ദ്രം ആവശ്യപ്പെട്ട ഔദ്യോഗിക കാര്യങ്ങളോടെല്ലാം മമത മുഖംതിരിച്ചുനില്‍ക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിലേക്ക് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ അയക്കാന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മമത സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നദ്ദയുടെ വിഷയത്തില്‍ ബംഗാള്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഉടനടി ഡല്‍ഹിയിലെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന മറുപടിയായിരുന്നു മമതയുടേത്.

ബിജെപിയെ പരാജയപ്പെടുത്തി മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

Popular Stories

    Next Story