Top

‘ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാം’; കൊവിഡ്-19 കേസില്‍ നിന്നും പിന്മാറി ഹരീഷ് സാല്‍വെ

രാജ്യത്തെ കടുത്ത കൊവിഡ്-19 വ്യാപനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് സാല്‍വെ കേസില്‍ നിന്നും പിന്മാറിയത്. കേസില്‍ നിന്നും പിന്മാറാന്‍ സാല്‍വേ നേരത്തെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വമാണ് വിഷയത്തില്‍ ഇടപെട്ടത്. കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ […]

23 April 2021 2:18 AM GMT

‘ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാം’; കൊവിഡ്-19 കേസില്‍ നിന്നും പിന്മാറി ഹരീഷ് സാല്‍വെ
X

രാജ്യത്തെ കടുത്ത കൊവിഡ്-19 വ്യാപനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് സാല്‍വെ കേസില്‍ നിന്നും പിന്മാറിയത്. കേസില്‍ നിന്നും പിന്മാറാന്‍ സാല്‍വേ നേരത്തെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വമാണ് വിഷയത്തില്‍ ഇടപെട്ടത്.

കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറുപടി സമര്‍പ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍.

സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ ദൗര്‍ബല്യം, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്സിനേഷന്‍ ക്രമീകരണവും എങ്ങനെയാണെന്നും എന്താണ് ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പദ്ധതിയെന്നുമായിരുന്നു എസ്എ ബോബ്‌ഡെ ചോദിച്ചത്.

ഡല്‍ഹി, അലഹബാദ് ഹൈക്കോടതികള്‍ ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത ഹൈക്കോടതികളും സമാന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.

Next Story